play-sharp-fill
കൊവിഡിന്റെ രണ്ടാം വരവ് ആക്രമിക്കുക കൗമാരക്കാരെയും കുട്ടികളെയും: കരുതിയിരിക്കേണ്ടത് ഈ വിഭാഗക്കാർ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ; കൊവിഡ് കടുപ്പം കുറയ്ക്കാൻ ജാഗ്രതാ നിർദേശവുമായി അധികൃതർ

കൊവിഡിന്റെ രണ്ടാം വരവ് ആക്രമിക്കുക കൗമാരക്കാരെയും കുട്ടികളെയും: കരുതിയിരിക്കേണ്ടത് ഈ വിഭാഗക്കാർ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ; കൊവിഡ് കടുപ്പം കുറയ്ക്കാൻ ജാഗ്രതാ നിർദേശവുമായി അധികൃതർ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി പടർന്നു പിടിക്കുന്ന രണ്ടാം ഘട്ടത്തിലെ കൊവിഡിനെതിരെ അതീവ ജാഗ്രതയുമായി സർക്കാർ. ആരോഗ്യ വകുപ്പ് അധികൃതരും മെഡിക്കൽ വിദഗ്ധരുമാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊവിഡ് രണ്ടാം വരവ് ബാധിക്കുന്നത് യുവാക്കളെയും കുട്ടികളെയുമാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിൽ ഈ വിഭാഗത്തിൽ ഉള്ളവർ അടക്കം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. രോഗവ്യാപനത്തെ തുടർന്ന് കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. അതേസമയം കൊവിഡിന്റെ രണ്ടാംവരവിൽ കൗമാരക്കാരെയും കുട്ടികളെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്ന് ഡൽഹിയിലെ ഡോക്ടർമാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യതലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വർദ്ധിക്കുമ്പോൾ കൗമാരക്കാർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരിൽ വൈറസ് ബാധ താരതമ്യേന ഉയർന്ന നിലയിലാണെന്ന് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച 20 രോഗികളെ കോവിഡ് ബാധിതരായി അഡ്മിറ്റ് ചെയ്തിരുന്നിടത്ത് ഇപ്പോൾ 170 പേരെയാണ് തങ്ങളുടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി… കിടത്തിച്ചികിത്സക്ക് കൂടുതൽ കിടക്കകൾ വേണമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്..

ആദ്യവരവിൽ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാൽ, ഇപ്പോൾ കൗമാരക്കാരും കൊച്ചുകുട്ടി കളും ഗർഭിണികളുമൊക്കെ കൂടുതലായുണ്ട്. ആശുപത്രിയിൽ 1000 കിടക്കകൾ കൂടി അധികം ഒരുക്കിയിരിക്കുകയാണെന്നും ഡോ. സുരേഷ് കുമാർ പറഞ്ഞു.