play-sharp-fill
എല്ലാ പഞ്ചായത്തിലും ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍: കോവിഡ് പ്രതിരോധം; രണ്ടാം ഘട്ടത്തിലും ഊര്‍ജ്ജിതമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍

എല്ലാ പഞ്ചായത്തിലും ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍: കോവിഡ് പ്രതിരോധം; രണ്ടാം ഘട്ടത്തിലും ഊര്‍ജ്ജിതമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍

സ്വന്തം ലേഖകൻ

കോട്ടയം : ഒരു വര്‍ഷത്തിലേറെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രോഗവ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലും സേവനരംഗത്ത് ഊര്‍ജ്ജിതം.


രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും പ്രതിരോധ പ്രവര്‍ത്തനങ്ങൾ പരമാവധി ശക്തമാക്കുവാനും ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചിരുന്നു. ഇതുനസരിച്ചുള്ള നടപടികള്‍ക്ക് എല്ലാ പഞ്ചായത്തുകളും സജ്ജമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റുകളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ക്വാറന്‍റയിനില്‍ കഴിയുന്നതിനായാണ് ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ സജ്ജമാക്കുന്നത്. വീടുകളില്‍ ഐസൊലേഷന്‍ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക.

ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരെ സി.എഫ്.എല്‍.ടി.സികളിലേക്കു മാറ്റും.

എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയും റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ഡ് തല സമിതികള്‍ ക്വാറന്‍റയിനിലും ചികിത്സയിലും കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്തുകയും ബോധവത്കരണം നല്‍കുകയും ചെയ്തുവരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് നടപടികള്‍.

കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാര വാണിജ്യ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ , പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും തുടര്‍നടപടികള്‍.

കോവിഡ് പരിശോധനയ്ക്കും വാക്‌സിന്‍ വിതരണത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കുന്നുണ്ട്. പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം സൂപ്പര്‍ വൈസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.