തേങ്ങയിടാന്‍ കയറിയ തൊഴിലാളിയുടെ കാല്‍ യന്ത്രത്തില്‍ കുരുങ്ങി;70 അടി ഉയരമുള്ള തെങ്ങില്‍ തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ;ഒടുവിൽ ഫയര്‍ ഫാേഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടിമാലി: യന്ത്രം ഉപയോഗിച്ച്‌ തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ.വെള്ളത്തൂവല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് സംഭവം.

ഫയര്‍ ഫാേഴ്സ് ഉദ്യോഗസ്ഥരെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി. വെള്ളത്തൂവല്‍ കണ്ണങ്കര ജയന്‍ (47) നെയാണ് അടിമാലി ഫയര്‍ ഫാേഴ്സ് രക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തൂവലിലെ ചെത്തുതൊഴിലാളിയായ ജയന്‍ യന്ത്രം ഉപയോഗിച്ച്‌ തെങ്ങില്‍ കയറി, തിരിച്ച്‌ ഇറങ്ങവെയാണ് തല കീഴായി മറിഞ്ഞത്. കാല്‍ യന്ത്രത്തില്‍ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു.70 അടി ഉയരമുള്ള തെങ്ങിലാണ് തലകീഴായി തൂങ്ങിക്കിടന്നത്.

വിവരമറിഞ്ഞ് ഫയര്‍ ഫാേഴ്സ് റോപ്പ്, നെറ്റ് ലാഡര്‍ എന്നിവ ഉപയോഗിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ സേനാംഗങ്ങളായ രാഹുല്‍ രാജ്, ജെയിംസ് എന്നിവര്‍ മുകളില്‍ കയറി ജയനെ വലയ്ക്കകത്താക്കി സുരക്ഷിതമായി താഴെയിറക്കി. തുടര്‍ന്ന് ജയനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായ പരിക്കുകള്‍ ഒന്നും ഇല്ല.

സ്റ്റേഷന്‍ ഓഫീസര്‍ പ്രഗോഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അഭിഷേക്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജെയിംസ് തോമസ്, സനീഷ്, രാഹുല്‍രാജ്, രാഗേഷ്, ജിനു, ജില്‍സണ്‍ എന്നിവര്‍ അടങ്ങുന്ന അടിമാലി അഗ്നിരക്ഷാ നിലത്തിലെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.