കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച പ്രമുഖ വ്ലോഗർക്കെതിരെ പോലീസ് കേസെടുത്തു

Spread the love

 

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങൾ ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പ്രമുഖ വ്‌ളോഗര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോകള്‍ പങ്കുവച്ചത്.

video
play-sharp-fill

 

വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്ന് പരാതി ലഭിക്കുകയും തുടർന്നു നടത്തിയ പരിശോധനയിൽ സംഭവം സത്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

 

ഓഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group