
പാലക്കാട് : പാലക്കാട് ചാലിശ്ശേരിയില്‍ വീട്ടിലെ കിളിക്കൂട്ടില്‍ നിന്ന് മൂർഖൻ പാമ്ബിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത് പത്താം വാർഡില്‍ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടില്‍ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടില്‍ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്
രാവിലെ കിളികള്‍ക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടില്‍ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. കിളികള്‍ക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോ. കിളികളെ പാമ്ബ് അകത്താക്കിയിട്ടുണ്ട്. ആദ്യം ഞെട്ടിയ വീട്ടുകാർ പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പാമ്ബ് പിടുത്തക്കാരൻ രാജൻ പെരുമ്ബിലാവ് എത്തി മൂർഖനെ പിടികൂടി. പാമ്ബിനെ വനം വകുപ്പിന് കൈമാറും.
അടുത്തിടെ തൃശ്ശൂരില്‍ ക്ഷേത്രപരിസരത്ത് ആല്‍ത്തറയില്‍ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്ബ് കയറിപ്പോയിരുന്നു. ജൂലൈ 7ന് ആയിരുന്നു സംഭവം. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആല്‍ത്തറയില്‍ കിടന്നിരുന്ന ആളിന്റെ ശരീരത്തിലൂടെയാണ് പാമ്ബ് കയറിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്ബ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്ബ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group