
സ്വന്തം ലേഖിക
തിരുവനന്തപുരം: തോട്ടില്‍ നിന്നു പിടികൂടിയ മൂര്‍ഖനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവാവ്.
തിരുവനന്തപുരം പോത്തന്‍കോട് സ്റ്റേഷനിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിമൂല അനൂപ് ഭവനില്‍ അനൂപാണ് പാമ്പിനെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.
നന്നാട്ടുകാവ് ജംഗ്ഷന് സമീപത്തെ തോട്ടില്‍ നിന്നും പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കിലാക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പാമ്പുപിടിത്തക്കാരെയും ഫോറസ്റ്റ് ഉദ്യഗസ്ഥരെയും, ബന്ധപ്പെട്ടെങ്കിലും ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് സാഹസികമായി മൂര്‍ഖനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.
പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലോട് ഫോറസ്റ്റ് ബീറ്റ് ഓഫീസില്‍ നിന്നും ഓഫീസര്‍ രാഗേഷും സംഘവുമെത്തി രാത്രി 9.30ഓടെ പാമ്പിനെ സ്റ്റേഷനില്‍ നിന്നു കൊണ്ടുപോയി.







