video
play-sharp-fill
നഗരമദ്ധ്യത്തിൽ മൂർഖൻ പാമ്പ്; പെൺകുട്ടി കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കോളേജുകളും ആശുപത്രിയും സ്കൂളുകളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുളള നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മൂർഖൻ എങ്ങനെ എത്തി എന്നത് ദുരൂഹമാണ്.

കോട്ടയം : കോട്ടയം നഗരത്തിൽ തിരക്കേറിയ കെ. കെ റോഡിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ബസേലിയസ് കോളേജിന് മുമ്പിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. മൂന്ന് അടിയിലധികം നീളമുണ്ട്. റോഡിനരികിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടി തലനാരിഴയ്ക്കാണ് കടിയേല്ക്കാതെ രക്ഷപെട്ടത്.

ആളുകൾ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ എസ് ഐ കോളിൻസ് ,എ എസ് ഐ നസീം സി പി ഒ രാഹുൽ എന്നിവരെത്തി പാമ്പിനെ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വെച്ചു.

ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അബീഷ് എത്തി പാമ്പിനെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജുകളും ആശുപത്രിയും സ്കൂളുകളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുളള നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മൂർഖൻ എങ്ങനെ എത്തി എന്നത് ദുരൂഹമാണ്.

Tags :