വേൾഡ് സോയിൽ ഡേ പ്രമാണിച്ച് യുവ കർഷകർക്കുവേണ്ടി സെമിനാർ ഡിസംബർ 5 ന് സിഎംഎസ് കോളേജിൽ
സ്വന്തം ലേഖകൻ
കോട്ടയം: വേൾഡ് സോയിൽ ഡേ പ്രമാണിച്ച് ഐകെയർ ട്രസ്റ്റും സിഎംഎസ് കോളേജ് ബോട്ടണി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി പുതുതായി മിശ്രവിള കൃഷി രംഗത്തേയ്ക്ക് വരുന്നവർക്കും യുവകർഷകർക്കുമായി ഈ രംഗത്തെ വിജയികളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഒരു സെമിനാർ ഡിസംബർ 5ന് സിഎംഎസ് കോളേജിൽ സംഘടിപ്പിക്കുന്നു. കേവലം 15 വർഷങ്ങൾക്കൊണ്ട് ഒരു ഒരു മരത്തിന്റെ മൂല്യം ഒരു കോടി രൂപയ്ക്കു മേലെ ആക്കിയ പാമ്പാടി കെ.ജി കോളേജിലെ മലയാളം വകുപ്പു മേധാവിയായിരുന്ന റിട്ട.പ്രൊ.എം മോഹനൻ, സുഘന്ധ ദ്രവ്യങ്ങളുടെ രാജാവായ ഊദു മരത്തൈ സിഎംഎസ് കോളേജ് കാമ്പസിൽ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രിൻസിപ്പാൾ ശ്രീ. ഡോ. റോയി സാം ഡാനിയേൽ ചന്ദനമരത്തൈ നടും.
ദൈവത്തിന്റെ സ്വന്തം മരം അല്ലെങ്കിൽ പണം കായ്ക്കുന്ന മരം എന്ന് ഊദു മരത്തെ വിളിച്ചാൽ അതിന് ഒട്ടും അതിശയോക്തിയല്ല എന്നാണ് മോഹൻ സാറിന്റെ അഭിപ്രായം. 2003 ൽ ഊദു കൃഷി കേരളത്തിൽ വ്യാപകമല്ലായിരുന്ന സമയത്ത് ഒരു ഊദിന്റെ തൈ നട്ടപ്പോൾ, അതിന്റെ സുഗന്ധ വ്യാപാര രംഗത്തെ പ്രാധാന്യത്തെയും, ആരോഗ്യ മേഘലയിലെ ഉപയോഗത്തെപ്പറ്റിയും ധാരാളം കേട്ടിട്ടുണ്ടെങ്കിലും, 2018 ൽ അതിനു ഒരുകോടി രൂപക്കുമേൽ മതിപ്പ് വില വരും എന്നുള്ളത് അദ്ദേഹത്തിന്റെ പ്രതീക്ഷയിലേ ഇല്ലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക സുഘന്ധവ്യഞ്ജന വ്യാപാരത്തിൽ ആയിരക്കണക്കിനു കോടികളുടെ കച്ചവടം നടക്കുന്ന ഊദിന്റെ ഉത്ഭവസ്ഥാനവും, ഏറ്റവും ഗുണമേന്മയുള്ള ഊദും ഭാരതതിലാണെന്ന കാര്യവും, പലർക്കും അറിയില്ല. ഊദുകൃഷി കേരളത്തിൽ വ്യപകമാകാതിരുന്നതിന്റെ കാരണം, ഇതിന്റെ കേരളത്തിലെ കൃഷി നാമമാത്രമായി തുടങ്ങിയ സമയത്ത്, മാഞ്ചിയം പോലുള്ള മരങ്ങളുടെ തട്ടിപ്പ് പദ്ധതികൾ മൂലം, ജനങ്ങൾ ഊദും അത്തരം പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് അദ്ദേഹം പറയുന്നു. ബിസി 1400 മുതൽ ഊദിന്റെ വ്യാപാരം നടന്നതിന്റെ ചരിത്ര രേഖകൾ ഉണ്ട്. ഊദിനെപ്പറ്റി ബൈബിളിലും, വേദങ്ങളിലും ഖുറാനിലും പരാമർശനങ്ങൾ ഉണ്ട്.
കേരളത്തിൽ ആദ്യമായി രുദ്രാക്ഷം കായ്ചതും പുനലൂരിലെ മാത്ര എന്ന ഗ്രാമത്തിലെ മോഹൻ സാറിന്റെ പുരയിടത്തിലാണ്. അതിനാൽ ദേവ വ്യക്ഷങ്ങൾക്കു വേണ്ട എല്ലാ ബഹുമാനത്തോടും, നൽകേണ്ട പരിചരണത്തോടും കൂടിയാണ് അദ്ദേഹം ഈ മരങ്ങളെ പരിപാലിക്കുന്നത്.
അതുപോലെ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത 20 ൽ പരം ഫലങ്ങളും വൃക്ഷങ്ങളും വളർത്തിയ അനുഭവങ്ങൾ അദ്ദേഹം വിദ്യാത്ഥികൾക്കും, പുതുതായി മിശ്രവിള കൃഷി രംഗത്തേയ്ക്കു വരുന്നവർക്കുമായി പങ്കുവെയ്ക്കും. വൈസ് പ്രിൻസിപ്പാളും, ബോട്ടണി ഡിപ്പാർട്ട്‌മെന്റ് ഹെഡുമായ ശ്രീമതി. ഡോ: മിനി ചാക്കോ നേത്യത്വം നൽകുന്ന ചർച്ചയിൽ മേഖലയിലെ വിധക്തർ പങ്കെടുക്കും. ഈ മീറ്റിംഗിൽ പങ്കെടുക്കുന്നവർക്ക് മിശ്രവിള കർഷക കൂട്ടായ്മ രൂപീകരിക്കാനും, ഈ മേഖലയിലെ വിധക്തരുടെ സൗജന്യ നിർദ്ദേശങ്ങളും സംശയ നിവാരണവും തുടർന്നും നൽകാനും ഐകെയർ ടെസറ്റിന് പദ്ധതിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446073000 എന്ന നമ്പറിൽ ബെന്നി കെ പൗലോസിനെ ബന്ധപ്പെടാവുന്നതാണ്.