ഓപ്പണ്‍ സ്റ്റേജിൽ പാട്ട്‌ പാടുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം ; കലോത്സവത്തിനിടയില്‍ സിഎംഎസ്‌ കോളേജില്‍ സംഘര്‍ഷം ; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കലോത്സവത്തിനിടയില്‍ സിഎംഎസ്‌ കോളജില്‍ സംഘര്‍ഷം രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സിഎംഎസ്‌ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ഇമ്മാനുവല്‍, ഇയാളുടെ സുഹൃത്തിനുമാണ്‌ പരിക്കേറ്റത്‌.

ഇന്നലെ രാത്രി 9.30നാണ്‌ സംഭവം. കലോത്സവത്തോടനുബന്ധിച്ചു കോളജിലെ ഓപ്പണ്‍ സേ്‌റ്റജില്‍ പാട്ട്‌ പാടുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ കോളജ്‌ കാമ്പസിനു പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോഴും ഒരു സംഘം വിദ്യാര്‍ഥികള്‍ ഓട്ടോ തടഞ്ഞു ഇവരെ മര്‍ദിച്ചു. പീന്നിട്‌ പോലീസ്‌ എത്തിയാണ്‌ ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്‌.