കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ;മുഖ്യമന്ത്രിയുടെ ധൂർത്ത്; വിഷൻ 2031ന് 3.30 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

Spread the love

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന വിഷൻ 2031 പരിപാടിക്ക് മൂന്നു കോടി 30 ലക്ഷം രൂപ വകയിരുത്തി സർക്കാർ. മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക വകയിരുത്തി ഉത്തരവിറക്കിയത്.

video
play-sharp-fill

ഈമാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് അതിഥികളെ എത്തിക്കാൻ വിമാന യാത്രാ ചെലവിനത്തിലെ വകയിരുത്തൽ 1.33 കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനും ചെലവ് 70 ലക്ഷം രൂപ.

ഭക്ഷണ ചെലവിനത്തിൽ 45 ലക്ഷവും താമസ സൗകര്യങ്ങൾക്കായി 13.52 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപയാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കലടക്കം നിലനിൽക്കെയാണ് വിഷൻ 2031നുള്ള വകയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group