
പാലക്കാടിന് പിന്നാലെ കണ്ണൂരിലും കരിങ്കൊടി; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ; കരിങ്കൊടി ഉയര്‍ത്തിയത് വാഹനം കടന്നുപോകുന്നതിനിടെ
സ്വന്തം ലേഖിക
കണ്ണൂര്‍: പാലക്കാടിന് പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി.
തലശ്ശേരി ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോളായിരുന്നു പ്രതിഷേധക്കാര്‍ കരിങ്കൊടി ഉയര്‍ത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാലക്കാട് ചാലിശ്ശേരിയില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് നേരെ രണ്ടിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
ചാലിശ്ശേരി ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ ശേഷം പരിപാടി നടക്കുന്ന വേദിയിലേയ്ക്ക് പോകുനതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ ഫാറൂഖ്, നിയോജക മണ്ഡലം പ്രസിഡൻ്റ് സനോജ് കണ്ടലായില്‍, ജില്ല എക്സിക്യുട്ടീവ് മെമ്പര്‍, എം വി അസ്ഹര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുലര്‍ച്ചെ മുതല്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു