play-sharp-fill
ഒടുവിൽ എൻഡോസൾഫാൻ സമരസമിതിയ്ക്ക് സർക്കാർ വഴങ്ങി: ചർച്ച നടത്താമെന്ന നിലപാടിൽ മുഖ്യമന്ത്രി; പ്രശ്‌നങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു

ഒടുവിൽ എൻഡോസൾഫാൻ സമരസമിതിയ്ക്ക് സർക്കാർ വഴങ്ങി: ചർച്ച നടത്താമെന്ന നിലപാടിൽ മുഖ്യമന്ത്രി; പ്രശ്‌നങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ നിലപാടുകൾക്കൊപ്പം ഒടുവിൽ സർക്കാർ നിൽക്കുന്നു. ഇവരുടെ അഞ്ചു ദിവസം നീണ്ട സമരത്തിനൊടുവിൽ സർക്കാർ ചർച്ച നടത്താൻ സന്നദ്ധരായി. മുഖ്യമന്ത്രി പിണറായി വിജയനുമായി എൻഡോസൾഫാൻ സമരസമിതി നടത്തുന്ന ചർച്ചയ്ക്ക് ഒടുവിൽ തുടക്കമായി. സർക്കാർ നിലപാട് തിരുത്തി ചർച്ചയ്ക്ക് തയ്യാറാകുമെന്ന സൂചനയാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. ദുരിതബാധിതരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ചർച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ചർച്ച നടക്കുന്നത്. ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. സർക്കാറുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചത്.
ആവശ്യങ്ങൾ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. ഇതോടെ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചർച്ചക്ക് വിളിച്ച സർക്കാർ നടപടി സമര സമിതി സ്വാഗതം ചെയ്തു. 
കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അർഹരായ 3,547 പേരെയും എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവർത്തക ദയാബായ് സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിൽ കഴിയുകയാണ്.
എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാർ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. അതിനിടെ കുട്ടികളെ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രസ്താവന നടത്തിയതും വിവാദമായി. 
കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അർഹരായ 3,547 പേരെയും എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരക്കാർ. 
ഇതിനിടെ , എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ദയാബായി. സമരത്തിന് പിന്നിൽ തന്റെ സ്വാർത്ഥ താത്പര്യങ്ങളാണെന്ന് മന്ത്രിമാരും എം.എൽ.എമാരും പറയുന്നു. അങ്ങനെയുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടേയെന്നും ദയാബായി പറഞ്ഞു.