തിരുവനന്തപുരം: ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തില്‍ അഭിമാനമകരമായ നേട്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ തിരുവനന്തപുരം ജില്ലാ തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാവി കേരളത്തെക്കുറിച്ചുള്ള നിരവധി നിർദ്ദേശങ്ങള്‍ ജനങ്ങളുമായുള്ള സംവാദത്തില്‍ ഉയര്‍ന്നു. എല്ലാ ജില്ലകളിലും ജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ട്. 2016 ന് മുമ്പുള്ള സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം.
2016 ലെ പ്രകടനപത്രികയിലെ 600 ഇനങ്ങളില്‍ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കി. 2021 ലെ പ്രകടന പത്രികയില്‍ നാലു വർഷം കൊണ്ട് നടപ്പിലാക്കിയതിന്റെ പ്രോഗസ് റിപ്പോർട്ട് വൈകിട്ട് അവതരിപ്പിക്കും. പ്രോഗസ് റിപ്പോർട്ട് അവതരണം ലോക പാർലമെന്ററി ചരിത്രത്തില്‍ തന്നെ അപൂർവമാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടക്കുകയാണ്. എന്നാല്‍, ഇതിൽ വസ്തുതയുടെ കണികയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ പ്രതികരണം….
കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കി. സർക്കാരിന്റെ വാർഷിക പരിപാടികളില്‍ വൻ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്.
സർക്കാർ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു.