വ്യാജ വൈദ്യ ചികിത്സയിൽ കുടുങ്ങി പിണറായി സർക്കാർ; മുഖ്യമന്ത്രിക്ക് നേരെ ട്രോൾ പെരുമഴ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വ്യാജ വൈദ്യ ചികിത്സയെ പിന്തുണച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നു. സുപ്രീംകോടതി വിധിയെ ചോദ്യം ചെയുന്ന തരത്തിലുള്ള ഇടതു സർക്കാരിന്റെ നിലപാട് രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ചാണോ എന്ന ചോദ്യം ശക്തമായി ഉയരുന്നു.
കേരളത്തിലെ പത്തൊൻപതോളം വരുന്ന ആയുർവേദ കോളേജുകളുടെയും ഇരുപതിനായിരത്തോളം വരുന്ന അംഗീകൃത ആയുർവേദ ഡോക്ടർമാരുടെയും ഭാവി ആശങ്കയിലാക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുകയാണ്.
ഒന്നരലക്ഷത്തോളം വരുന്ന വ്യജ വൈദ്യന്മാരുടെ വോട്ടിനു വേണ്ടിയാണു ഇത്തരമൊരു നിലപാടെന്നും, ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ കാണിച്ച ശുഷ്കാന്തി എന്ത് കൊണ്ട് ഈ വിഷയത്തിൽ കാണിക്കുന്നില്ല എന്നുള്ള ചോദ്യങ്ങളോടെ കൂടിയതുമായ ട്രോളുകളും വർത്തകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group