മുഖ്യമന്ത്രിയോട് കയർത്ത് സംസാരിച്ചത് മാനസിക അസ്വാസ്ഥ്യമുള്ള വയോധിക: വിശദീകരണവുമായി കണ്ണൂർ ജില്ലാ കമ്മിറ്റി; മാനസികാസ്വാസ്ഥ്യമുള്ളവരോട് ഇങ്ങനെ ആകാമോ എന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
കണ്ണൂർ: പോയിരിക്കവിടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന വീഡിയോയിലുള്ളത് മാനസികാസ്വാസ്ഥ്യമുള്ള വയോധികയെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണമുള്ളത്. മാനസിക്വാസ്ഥ്യമുള്ള ഇവരോട് പോയി കസേരയിൽ ഇരിക്കാൻ മാത്രമാണ് മുഖ്യമന്ത്രി നിർദേശിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ, സംഭവം വിവാദമാകുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെയാണ് ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയത്.
പരിപാടി തുടങ്ങുന്നതിന് മുൻപ് ഒരു സ്ത്രീ വേദിയിൽ മുഖ്യമന്ത്രിയുടെ അടുത്തെത്തി.മുഖ്യമന്ത്രി അവർക്ക് ഹസ്തദാനം നൽകി ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ തന്നെ കാണാം.പെട്ടെന്ന് ആ സ്ത്രീയുടെ ഭാവം മാറുകയും പരസ്പര ബന്ധമില്ലാതെയും പ്രകോപനപരമായും എന്തൊക്കെയോ വിളിച്ചു പറയാൻ ആരംഭിക്കുകയും ചെയ്തു.ഹസ്തദാനം നൽകിയ കൈ വിടാതെ അമർത്തി പിടിക്കുന്നു.അടുത്തുണ്ടായിരുന്ന ഇ പി ജയരാജൻ ശ്രമിച്ചിട്ടും അവർ കൈ വിട്ടില്ല.തുടർന്ന് കൈ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് അടുപ്പിച്ച് സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ് മുഖ്യമന്ത്രി താഴെ പോയി ഇരിക്കൂ എന്ന് അവരോട് പറഞ്ഞത്.സദസ്സിൽ എത്തിയും പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്ന അവരെ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയാണ് എന്ന് മനസ്സിലായതിനെ തുടർന്ന് പോലീസ് ബന്ധുക്കൾക്ക് ഒപ്പം പറഞ്ഞയച്ചു.ഇതാണ് സംഭവമെന്നാണ് വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ വിശദീകരണം ഇങ്ങനെ
കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് ജില്ലാ കലക്ടർ ടിവി സുഭാഷ് അറിയിച്ചു.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു.
ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.