play-sharp-fill
മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ: ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സിഗ്നൽ തെറ്റിച്ചത് 28 തവണ; വിഐപി വാഹനങ്ങൾ സകല നിയമവും ലംഘിച്ച് പായുമ്പോൾ സർക്കാർ പിഴിയുന്നത് സാധാരണക്കാരെ

മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ: ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സിഗ്നൽ തെറ്റിച്ചത് 28 തവണ; വിഐപി വാഹനങ്ങൾ സകല നിയമവും ലംഘിച്ച് പായുമ്പോൾ സർക്കാർ പിഴിയുന്നത് സാധാരണക്കാരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ, തോമസ് ഐസക്കിന്റെ വാഹനം 28 തവണ സിഗ്നലുകൾ തെറ്റിച്ച് അമിതവേഗത്തിൽ പാഞ്ഞു. എന്നാൽ, ഒരു രൂപ പോലും പിഴയായി ഈടാക്കാൻ തയ്യാറാകാത്ത മോട്ടോർ വാഹന വകുപ്പ് സാധാരണക്കാരെ പിഴിഞ്ഞ് കോടികൾ പോക്കറ്റിലാക്കുന്നു.

യാ​ത്ര​ക്കാ​രെ കാ​ണാ​നാ​വാ​ത്ത നി​ല​യി​ല്‍ ചി​ല്ലു​ക​ളി​ല്‍ കൂ​ളി​ങ്​​ പേ​പ്പ​റു​ക​ള്‍ ഒ​ട്ടി​ക്ക​രു​തെ​ന്നും ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന ഹോ​ണു​ക​ള്‍ ​െവ​ക്ക​രു​തെ​ന്നും അ​മി​ത​വേ​ഗം പാ​ടി​ല്ലെ​ന്നു​മു​ള്ള നി​യ​മ​ങ്ങ​ള്‍ അ​പ്പാ​ടെ കാ​റ്റി​ല്‍​പ​റ​ത്തു​ക​യാ​ണ്​ മ​ന്ത്രി​മാ​രും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​രും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​ര്‍​ ഹെ​ല്‍​മ​റ്റ്​ ധ​രി​ക്കാ​ത്ത​തി​നും സീ​റ്റ്​​ബെ​ല്‍​റ്റ്​ ധ​രി​ക്കാ​ത്ത​തി​നും ​സാ​ധാ​ര​ണ​ക്കാ​രി​ല്‍​നി​ന്ന്​ വ​ന്‍ പി​ഴ ഇൗ​ടാ​ക്കു​ന്നു.ഗ്ലാ​സു​ക​ളി​ല്‍ കൂ​ളി​ങ്​​ പേ​പ്പ​റു​ക​ള്‍ ഒ​ട്ടി​ച്ചോ ക​ര്‍​ട്ട​നു​ക​ള്‍ ഇ​േ​ട്ടാ ആ​ണ്​ മി​ക്ക സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളും ചീ​റി​പ്പാ​യു​ന്ന​ത്. പൊ​ലീ​സ്, ഗ​താ​ഗ​ത വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത​രു​ടെ യാ​ത്ര​യും ഇ​ത്ത​ര​ത്തി​ലാ​ണ്. എ​യ​ര്‍​ഹോ​ണു​ക​ളു​ടെ കാ​ര്യ​ത്തി​ലും ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. നി​ശ്ചി​ത ഡെ​സി​ബെ​ല്ലി​ല്‍ കൂ​ടു​ത​ലു​ള്ള ഹോ​ണു​ക​ള്‍ ഘ​ടി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​യ​മം നി​ല​നി​ല്‍​ക്കെ അ​തൊ​ക്കെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ ബോ​ര്‍​ഡു​ക​ള്‍ വെ​ക്കു​ന്ന​തി​ലും നി​യ​മ​ലം​ഘ​നം തു​ട​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ 14 ത​വ​ണ നി​യ​മം ലം​ഘി​ച്ചെ​ന്നും ഒ​ന്നി​ല്‍​പോ​ലും പി​ഴ അ​ട​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ്​ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 28 ത​വ​ണ പി​ഴ ചു​മ​ത്ത​പ്പെ​ട്ട ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​​​െന്‍റ വാ​ഹ​ന​മാ​ണ്​ നി​യ​മ​ലം​ഘ​ന​ത്തി​ല്‍ മു​ന്നി​ല്‍. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജി. ​സു​ധാ​ക​ര​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല, സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും നി​യ​മം ലം​ഘി​ച്ചു.​ എ​ന്നാ​ല്‍, ഭൂ​രി​പ​ക്ഷം പേ​രും പി​ഴ ഒ​ടു​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ രേ​ഖ​ക​ള്‍.

ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​​​െന്‍റ വാ​ഹ​നം മൂ​ന്ന്​ ത​വ​ണ നി​യ​മം ലം​ഘി​ച്ചെ​ങ്കി​ലും ര​ണ്ട്​ ത​വ​ണ പി​ഴ ഒ​ടു​ക്കി. വി.​െ​എ.​പി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​നം തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ അ​ധി​കൃ​ത​ര്‍.