play-sharp-fill
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ വാക്കിൽ അവസാനം: പി.എസ്.സി ചെയർമാനും ഭാര്യയ്ക്കും ഇനി സർക്കാർ ചിലവിൽ കറങ്ങാം

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ വാക്കിൽ അവസാനം: പി.എസ്.സി ചെയർമാനും ഭാര്യയ്ക്കും ഇനി സർക്കാർ ചിലവിൽ കറങ്ങാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദങ്ങൾക്കും വാർത്താ വിസ്‌ഫോടനത്തിനും ശേഷം ഒടുവിൽ സർക്കാർ തീരുമാനിച്ചു. പി.എസ്.സി ചെയർമാനും ഭാര്യയ്ക്കും കറങ്ങാൻ സർക്കാർ തന്നെ പണം നൽകും. ചെയർമാനും ഭാര്യയ്ക്കും ഔദ്യോഗിക ക്ഷണമുള്ള ചടങ്ങുകളിൽ ഭാര്യയുടെ യാത്രച്ചെലവു കൂടി സർക്കാർ വഹിക്കാൻ തീരുമാനമായത് മുഖ്യമന്ത്രിയുടെ ഇടപെടലോടെയാണ്. ഏറെ വിവാദമുയർത്തിയ പിഎസ്സിയുടെ കത്തിന് ഇതോടെ തീർപ്പായി.ചെയർമാന്റെ ഭാര്യയുടെ യാത്രച്ചെലവു വഹിക്കണമെന്ന പിഎസ്സി ശുപാർശ പൊതുഭരണ വകുപ്പ് തള്ളിയിരുന്നു.വിശദ പരിശോധനയ്ക്കു ശേഷമാണു മുഖ്യമന്ത്രിയുടെ ഓഫിസ് അന്തിമ തീരുമാനമെടുത്തത്. നിലവിൽ ഹൈക്കോടതി ജഡ്ജിമാർ, ചീഫ് ജസ്റ്റിസ്, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നതിനെപ്പറ്റി സർക്കാർ ഉത്തരവുണ്ട്.

പിഎസ്സിയുടെ കത്തിനെക്കുറിച്ചുള്ള വിവാദം അനാവശ്യമായിരുന്നെന്നു ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു.നിലവിൽ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎസ് ജീവനക്കാരുടേതിന് സമാനമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയർമാന് അനുവദിക്കുന്നുണ്ട്.പി.എസ്.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലാത്ത കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണു തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടിൽ നിന്നു തുക അനുവദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര വർഷത്തിലൊരിക്കൽ രാജ്യത്തെ പിഎസ്സി ചെയർമാന്മാരുടെ സമ്മേളനമുണ്ട്. ഇതിലേക്ക് അവരുടെ ഭാര്യമാരെയും ഔദ്യോഗികമായി ക്ഷണിക്കും. മറ്റു സംസ്ഥാനങ്ങളിൽ പിഎസ്സി ചെയർമാന്റെ ഭാര്യയുടെ യാത്രച്ചെലവ് സർക്കാർ വഹിക്കുന്നുണ്ട്. ഇവിടെ ചെയർമാനു പിഎസ്സി ഫണ്ടിൽ നിന്ന് ആ ചെലവെടുക്കാം.

എന്നാൽ അക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് ഉണ്ടാകുന്നതിനു വേണ്ടിയാണു കത്തു നൽകിയത്. അടുത്ത സമ്മേളനം 2020ൽ കേരളത്തിലാണ്. അപ്പോൾ എന്റെ ഭാര്യയുടെ യാത്രയുടെ കാര്യം ഉദിക്കുന്നില്ല. അതിനു ശേഷമുള്ള സമ്മേളനത്തിനു മുൻപേ ഞാൻ ചെയർമാൻ സ്ഥാനത്തു നിന്നു വിരമിക്കും. അതിനാൽ കത്തിനു പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങളില്ല സക്കീർ ചൂണ്ടിക്കാട്ടി.