video
play-sharp-fill

വിഷം ചീറ്റുന്ന പ്രചാരണം ചിലരുടെ ഭാഗത്തു നിന്നുണ്ടായി ;  കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട് ; കുറ്റവാളി ആരായാലും രക്ഷപെടില്ല ; കേസ് പ്രത്യേക സംഘം അന്വേഷിക്കും : മുഖ്യമന്ത്രി

വിഷം ചീറ്റുന്ന പ്രചാരണം ചിലരുടെ ഭാഗത്തു നിന്നുണ്ടായി ;  കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട് ; കുറ്റവാളി ആരായാലും രക്ഷപെടില്ല ; കേസ് പ്രത്യേക സംഘം അന്വേഷിക്കും : മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കളമശേരിയില്‍ നടന്ന സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ഇതിനുപിന്നിലുള്ളവര്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

കേസ് പ്രത്യേക സംഘം അന്വേഷിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മന്ത്രി എക്സില്‍ പങ്കുവെച്ച പ്രതികരണം വായിച്ചായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. വിഷം ചീറ്റുന്ന പ്രചാരണം ചിലരുടെ ഭാഗത്തു നിന്നുണ്ടായി. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം. ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈ വിഭാഗം സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളം.

എല്ലാ വര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. ആര് തെറ്റുചെയ്താലും കുറ്റവാളി രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന അന്വേഷണസംവിധാനമാണ് ഒരുക്കിയത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടാനും പ്രത്യേക മാനം കല്‍പ്പിക്കാനും തയ്യാറാവുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. തെറ്റായ പ്രചാരണം
നടത്തുന്ന ആര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. നിയമപരമായ ഇടപെടല്‍ ശക്തമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.