ക്ളീനിംഗ് തൊഴിലാളികളെ കബളിപ്പിച്ച്‌ കെ.എസ്.ആര്‍.ടി.സി; കൂലി കൂട്ടിയപ്പോള്‍ ജോലി പാതിയായി കുറഞ്ഞു

ക്ളീനിംഗ് തൊഴിലാളികളെ കബളിപ്പിച്ച്‌ കെ.എസ്.ആര്‍.ടി.സി; കൂലി കൂട്ടിയപ്പോള്‍ ജോലി പാതിയായി കുറഞ്ഞു

 

കണ്ണൂർ  : ബസ് കഴുകുന്നതിനുള്ള കൂലി വർദ്ധിപ്പിച്ചെങ്കിലും നിശ്ചിത ജോലിസമയം വെട്ടിക്കുറച്ച കെ.എസ്.ആർ.ടി.സി നടപടി ക്ളീനിംഗ് തൊഴിലാളികളെ കബളിപ്പിക്കുന്നതായി.ഇനിമുതല്‍ രണ്ടുദിവസത്തേക്ക് ഒരിക്കല്‍ ബസ് കഴുകിയാല്‍ മതിയെന്ന നിർദ്ദേശമാണ് വേതനം വർദ്ധിപ്പിച്ചതിനൊപ്പമുള്ള ഉത്തരവില്‍ കോർപറേഷൻ പറഞ്ഞിരിക്കുന്നത്.

 

ഇതോടെ ഫലത്തില്‍ ലഭിക്കുന്ന തുക കുറയുകയാണ് ചെയ്യുന്നത്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ലോ ഫ്‌ളോർ, 9 മീറ്റർ ഇലക്‌ട്രിക് ബസ് എന്നിവ പുറംവശം മുഴുവനായി കഴുകുകയും ഡ്രൈവർ ക്യാബിൻ സർവീസ് നടത്താൻ യോഗ്യമായ രീതിയില്‍ വൃത്തിയാക്കുന്നതും രണ്ട് ദിവസം കൂടുമ്ബോള്‍ മതിയെന്നാണ് പുതിയ ഉത്തരവിലുള്ളത്. മാസത്തില്‍ ഒരുതവണ പൂർണമായി കഴുകി വൃത്തിയാക്കിയാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ക്ളിനിംഗ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച ഉത്തരവിലാണ് ഈ നിർദ്ദേശം പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 11ന് വന്ന ഉത്തരവ് ഈ മാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്.വേതനം വർദ്ധിപ്പിക്കുന്നതിന് മുൻപ് പ്രതിദിനം ചെയ്ത ജോലിയാണ് രണ്ട് ദിവസത്തില്‍ ഒരിക്കലാക്കി മാറ്റിയത്.പതിമൂന്നുരൂപ വർദ്ധിപ്പിച്ചു; പതിനാലു രൂപ നഷ്ടമായിവർദ്ധനവിന് മുമ്ബ് 27 രൂപ ലഭിച്ചിടത്ത് ഇനി മുതല്‍ 40 രൂപ ലഭിക്കും. വർദ്ധനവ് 13 രൂപ. ബസ് പൂർണമായി കഴുകുന്നതിന് നല്‍കിയിരുന്ന 37 രൂപ അൻപത് രൂപയാക്കി. ബസുകള്‍ ബ്രഷ് ചെയ്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിയാക്കാൻ ഏഴ് രൂപ നല്‍കിയിരുന്നത് 10 രൂപയാക്കി. ഇത് ദിവസവും ചെയ്യണം. എ.സി വോള്‍വോ, സ്‌കാനിയ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ബസുകള്‍ ഓരോ ഷെഡ്യൂള്‍ സർവിസിന് ശേഷവും കഴുകി വൃത്തിയാക്കിയാല്‍ ഇനി 75 രൂപ ലഭിക്കും. നേരത്തെ 57 രൂപയായിരുന്നു ലഭിച്ചിരുന്നത്. നിലവില്‍ ഈ ബസുകള്‍ കണ്ണൂർ ഡിപ്പോയില്‍ നിന്ന് ബംഗളൂരില്‍ പോയി മടങ്ങിവരാൻ രണ്ടുദിവസം വേണ്ടിവരും. ശമ്ബളം മാത്രം, ആനുകൂല്യമില്ല ജോലി പാതിയാക്കിയ കെ.എസ്.ആർ.ടി.സി

മാനേജ്മെന്റ് തുച്ഛമായ ശമ്ബളം വാങ്ങിക്കുന്ന തങ്ങളെ അക്ഷരാർത്ഥത്തില്‍ ഇരുട്ടിലാക്കുകയാണെന്നാണ് ഈ താല്‍ക്കാലിക ജീവനക്കാരുടെ പരിദേവനം. ഡിപ്പോകളിലും ബസിന്റെ എണ്ണത്തിനനുസരിച്ചാണ് ക്ളീനിംഗ് സ്റ്റാഫ് ഉള്ളത്. കണ്ണൂർ ജില്ലയില്‍ 20 പേരാണുള്ളത്. ശമ്ബളത്തിന് പുറമേ യാതൊരു ആനുകൂല്യവും ഇവർക്കില്ല. മനുഷ്യത്വരഹിതമായ ഉത്തരവ്

പിൻവലിച്ച്‌ ജോലി പഴയപടി തന്നെയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ജോലി വെട്ടിക്കുറച്ചതിലൂടെ വേതനവർദ്ധനവിന്റെ യാതൊരു ഗുണവും തങ്ങള്‍ക്ക് ലഭിക്കില്ലെന്നും ഇവർ പറഞ്ഞു.