ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ല, കാറിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല ; കാര്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

Spread the love

കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പൊലീസിന്‍റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അപകടത്തില്‍പ്പെട്ട കാറിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുവെന്നാണ് സൂചന.

കാറിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിന് ശേഷമാണെന്ന് ആരോപണ വിധേയരായ പൊലീസുകാര്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നത്. സംഭവത്തില്‍ എസ്‌ഐ അടക്കം മൂന്നു പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group