വ്യക്തി വൈരാ​ഗ്യം ; പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു

Spread the love

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. ആക്രമണത്തിനിടെ സഹപാഠിയായ 17കാരനും പരിക്കേറ്റു.

ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നു. വാക്കുതർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു.