video
play-sharp-fill

ചായയിൽ മധുരമില്ല;  ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി; സംഭവം മലപ്പുറം താനൂരിൽ;താനൂരിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

ചായയിൽ മധുരമില്ല; ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി; സംഭവം മലപ്പുറം താനൂരിൽ;താനൂരിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

Spread the love

സ്വന്തം ലേഖകൻ
മലപ്പുറം: ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. മലപ്പുറം താനൂർ ടൗണിലാണ് സംഭവം. എടിഎം റസ്റ്റോറൻറ് ഉടമ മനാഫിനാണ് കുത്തേറ്റത്.

പ്രതിയായ തങ്ങൾകുഞ്ഞിമാക്കാനത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു .
ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.

ചായ കുടിക്കാൻ എത്തിയ സുബൈർ ചായയിൽ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയായ മനാഫുമായി തർക്കമുണ്ടായി. തുടർന്ന് ഹോട്ടലിൽ നിന്ന് മടങ്ങിയ ഇയാൾ അൽപ സമയത്തിന് ശേഷം കത്തിയുമായി വന്ന് ഹോട്ടലുടമയെ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനാഫിനെ പ്രതി പലതവണ കുത്തി എന്നാണ് വിവരം. ഇതിൽ ഒരു മുറിവ് ആഴത്തിലുള്ളതാണ് .ഗുരുതരമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.