സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം 17 മുതൽ

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, 2018 ലെ യു.പി.എസ്.സി. സിവിൽ സർവീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാപരീശീലനം, തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ജനുവരി 17 ന് ആരംഭിക്കും. യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്നതിന് കേരളീയരായ വിദ്യാർത്ഥികൾക്ക് അഭിമുഖ പരിശീലനം, ഡൽഹിയിലേക്കുള്ള വിമാനയാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാദമി സൗജന്യമായി ലഭ്യമാക്കും. താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾടിക്കറ്റിന്റെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയുമായി അക്കാദമിയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003. ഫോൺ: 0471-2313065, 2311654. വെബ്സൈറ്റ്.www.ccek.org.