video
play-sharp-fill

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം ; കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം ; കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേർത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പ്രത്യേക സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പട്ടിക ജാതി- പട്ടികവർഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് തൊട്ടുപിന്നാലെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർപ്പുമായി രംഗത്ത് വന്നു. പാർലമെന്റ് പാസാക്കിയ നിയമം, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ തന്നെ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് തെറ്റിദ്ധാരണയുടെ പുറത്ത് ഒ.രാജഗോപാൽ പറഞ്ഞതാവാമെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ടവർക്ക് സംവരണം പത്ത് വർഷത്തേക്ക് നീട്ടാനുള്ള പ്രമേയമാണ് ആദ്യം അവതരിപ്പിച്ചത്. സാമൂഹ്യ സ്ഥിതിയിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ജീർണ്ണത പല തട്ടുകളിലും നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്കവിഭാഗങ്ങളിൽപ്പെട്ടവർക്ക് സാമൂഹ്യസാമ്ബത്തിക നീതി എല്ലാ തലങ്ങളിലും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രമേയം സഭ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഇനിയും ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്‌ല പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ സംവരണം നീട്ടിനൽകാത്തത് അനീതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ആംഗ്ലോ ഇന്ത്യൻ സംവരണ വിഷയത്തിൽ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആരും പട്ടികജാതിപട്ടികവർഗ സംവരണം എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.