video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ : പഞ്ചിമബംഗാളിൽ പ്രതിഷേധം ശക്തം ; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

പൗരത്വ ഭേദഗതി ബിൽ : പഞ്ചിമബംഗാളിൽ പ്രതിഷേധം ശക്തം ; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

Spread the love

 

സ്വന്തം ലേഖകൻ

കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്നാണ് ഈ നടപടി. മാൽഡ, മൂർഷിദാബാദ്, ഉത്തർ ദിനജ്പുർ, ഹൗറ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ താല്ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്.

ഇതു കൂടാതെ, ഉത്തര 24 പർഗനാസ് ജില്ലയിലെ ബാസിർഹത്, ബരാസത് സബ് ഡിവിഷനുകളിലും ദക്ഷിണ 24 പർഗനാസിലെ ബരുയിപുർ കാനിങ് സബ് ഡിവിഷനുകളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രദേശങ്ങളിൽ പലയിടത്തായി അക്രമ സംഭവങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പുറത്തു നിന്നുള്ള സാമുദായിക ശക്തികളാണ് അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും പൊലീസ് പറയുന്നു.

മുർഷിദാബാദ് ലാൽഗോള റെയിൽവേ സ്റ്റേഷനിൽ അഞ്ചോളം ട്രെയിനുകളും ഹൗറയിൽ അഞ്ചോളം ബസുകളും പ്രക്ഷോഭകാരികൾ തീവച്ച് നശിപ്പിച്ചിരുന്നു.