
പൗരത്വ ഭേദഗതി ബിൽ : കേന്ദ്രത്തിനെതിരെ സംസ്ഥാനത്ത് ഭരണ- പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സത്യാഗ്രഹം ആരംഭിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സംയുക്ത സത്യാഗ്രഹം ആരംഭിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്ത സത്യാഗ്രഹം. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സത്യാഗ്രഹം നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എൽ.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കൾ തുടങ്ങിയവർ സത്യാഗ്രഹത്തിലുണ്ട്.. ഈ സർക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരെ ഇടതു-ഐക്യമുന്നണി നേതാക്കൾ സംയുക്ത സമരം നടത്തുന്നത്.
കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖർ, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമുള്ളവർ, നവോത്ഥാനസമിതി പ്രവർത്തകർ തുടങ്ങിയവരും സത്യാഗ്രഹത്തിൽ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
