video
play-sharp-fill
പൗരത്വ ഭേദഗതി ബിൽ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ വിദ്യാർത്ഥികളുടെ സംയുക്ത പ്രതിഷേധം

പൗരത്വ ഭേദഗതി ബിൽ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ വിദ്യാർത്ഥികളുടെ സംയുക്ത പ്രതിഷേധം

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വൈകുന്നേരം കോളേജിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലവുമായി വിദ്യാർഥികൾ ഈരാറ്റുപേട്ട ടൗണിലേക്ക് പ്രകടനവും നടത്തി. ടൗൺ ചുറ്റി സെൻട്രൽ ജംക്ഷനിൽ പ്രകടനം അവസാനിച്ചു. തുടർന്ന് ബില്ലിന്റെ കോപ്പിയും ഇരുവരുടെയും കോലവും വിദ്യാർഥികൾ കത്തിച്ചു.

യൂണിയൻ ഭാരവാഹികളായ സുരേഷ് എം, അശ്വിൻ രാജ്, നൂറുൽ അബ്രാർ, അലി അസർ, അഞ്ചു ജോസ്, ക്രിസ്‌പീന, വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group