play-sharp-fill
സിനിമാ സെറ്റിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഇല്ലെങ്കിൽ 50,000 രൂപ പിഴ: ചട്ട രൂപീകരണം സർക്കാർ പരിഗണനയിൽ

സിനിമാ സെറ്റിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഇല്ലെങ്കിൽ 50,000 രൂപ പിഴ: ചട്ട രൂപീകരണം സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം : സിനിമാരംഗ ത്ത് ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കാത്തവർക്കു ശിക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ചട്ടമുണ്ടാക്കുന്നതു സർക്കാർ പരിഗണനയിൽ. സമിതി രൂപീകരിച്ചില്ലെങ്കിൽ 50,000 രൂപ പിഴ ഈടാക്കും.

തൊ ഴിലിടങ്ങളിൽ സ്ത്രീകൾക്കെതി രെയുള്ള അതിക്രമം തടയൽ നിയമത്തിൽ (പോഷ് ആക്ട്-2013) ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. നിയമം കേന്ദ്രത്തിന്റേതാണെങ്കിലും ചട്ടം രൂപീകരിക്കേണ്ടതു സംസ്ഥാനമാണ്.


ഇതു സംബന്ധിച്ചു സംസ്‌ഥാന വനിതാ കമ്മിഷനും ഹേമ കമ്മിറ്റിക്കും മുൻപാകെ സിനിമാരംഗത്തെ വനിതകൾ അടക്കം നൽകിയ നിർദേശങ്ങളും പരി : ഗണിക്കും. സിനിമാ സെറ്റുകളിൽ
മാത്രമല്ല, 10 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും നിയമം ബാധകമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര രംഗത്തു നിയമ പ്രകാരമുള്ള ഐസിസി രൂപീകരിക്കുമെന്നു വനിതാ കമ്മിഷനു ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകൾ ഉറപ്പു നൽകിയിരുന്നു. ഐസിസി രൂപീകരിച്ചു എന്ന് ഉറപ്പുവരുത്തി മാത്രമേ റജി സ്ട്രേഷൻ നൽകൂവെന്ന് 2022ൽ സംഘടനാ ഭാരവാഹികൾ പറഞ്ഞിരുന്നു.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ, അമ്മ, ഫെഫ്ക, മാക്‌ട എന്നിവയുടെ പ്രതിനിധികളുമായുള്ള ചർച്ചയിലാണു സംഘടനകൾ ഉറപ്പു നൽകിയത്.

ചില നിർമാതാക്കൾ സ്വന്തം നി ലയിൽ അവരുടെ സെറ്റിൽ സമിതി രൂപീകരിച്ചതല്ലാതെ തുടർ നടപടിയുണ്ടായില്ല.

നിർമാണക്കമ്പനികൾ സമിതി രൂപീകരിച്ചാലും കാര്യക്ഷമമായ പ്രവർത്തനത്തിനു മേൽനോട്ട സമിതി ആവശ്യമാണ്.