സിനിമാ യൂണിറ്റിന്റെ വാനിന് നേരേ എട്ടംഗ സംഘത്തിന്റെ ആക്രമണം; വാൻ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച അക്രമികള്‍ താക്കോല്‍ ഊരിയെടുത്ത് കടന്നുകളഞ്ഞു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളത്ത് സിനിമാ യൂണിറ്റിന്റെ വാനിന് നേരേ എട്ടംഗ സംഘത്തിന്റെ ആക്രമണം.

നെടുമ്പാശ്ശേരിയില്‍ ഫില്‍മാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാനിന് നേരേയാണ് ആക്രമണമുണ്ടായത്.
വാൻ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം താക്കോല്‍ ഊരിയെടുത്ത് അക്രമികള്‍ കടന്നുകളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്പാശ്ശേരി സിഗ്നല്‍ ജംഗ്ഷനില്‍ ആണ് സംഭവം. എക്കോ സ്‌പോര്‍ട് കാറില്‍ എത്തിയ എട്ടംഗ സംഘം ആണ് മര്‍ദ്ദിച്ചതെന്ന് വാൻ യാത്രക്കാര്‍ വ്യക്തമാക്കി.

സിഗ്നല്‍ ജഗ്ഷനില്‍ കുടുങ്ങിയ വാൻ നാട്ടുകാര്‍ റോഡ് അരികിലേക്ക് തള്ളി മാറ്റി. അക്രമം നടത്തിയ കാര്‍ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.