play-sharp-fill
വിവാഹത്തിന് വേണ്ടി മാത്രം മതം മാറിയ നടിമാർ ധാരാളം ; വിവാഹം വിവാഹമോചനത്തിന് വഴിമാറിയപ്പോൾ അവസാനം മതം മാത്രം ബാക്കി

വിവാഹത്തിന് വേണ്ടി മാത്രം മതം മാറിയ നടിമാർ ധാരാളം ; വിവാഹം വിവാഹമോചനത്തിന് വഴിമാറിയപ്പോൾ അവസാനം മതം മാത്രം ബാക്കി

സ്വന്തം ലേഖകൻ

കോട്ടയം : വിവാഹം എന്ന ഒറ്റ കാര്യത്തിനായി വേണ്ടി മാത്രം അതുവരെ വിശ്വസിച്ച മതം ഉപേക്ഷിക്കുകയും പുതിയ ഒരു മതം സ്വീകരിക്കുകയും ചെയ്ത നടിമാരും പ്രവർത്തകരുമാണ് സിനിമാ രംഗത്ത് ഉള്ളത്. അതായത് പ്രണയിക്കുന്നവർക്കായി മതം മാറുന്നു. പ്രണയിച്ച പുരുഷന്മാർക്കായി മാത്രം ജനിച്ച് വീണ മതം ഉപേക്ഷിച്ച് മറ്റ് മതത്തിൽ ചേർന്ന നിരവധി പേരാണ് സിനിമാ രംഗത്ത് ഉള്ളത്. എന്നാൽ ഇവരാരും മത വിശ്വാസം കൊണ്ടല്ല മതം മാറിയതും പിന്നീട് പുതിയ മതം സ്വീകരിച്ചതും. വിവാഹത്തിനായി മാത്രമാണ്.

എന്നാൽ അവരുടെ വിവാഹങ്ങൾ പിന്നീട് വിവാഹ മോചനത്തിന് വഴിമാറിയപ്പോൾ ഉപേക്ഷിച്ച മതവും, സ്വീകരിച്ച മതവും ബാക്കിയായി. ഇവർ ആർക്ക് വേണ്ടി മതം മാറിയോ അവർ എല്ലാം ഉപേക്ഷിച്ച് വന്നവരെ ഇട്ടു പോയി. സിനിമയിൽ അത്രയേ ഉള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിനായി മാത്രം മതം മാറിയവർ ആ വിവാഹ ബന്ധം തകർന്ന ശേഷം ആ മതത്തിൽ തന്നെ നിലകൊള്ളേണ്ട അവസ്ഥയാണ് ഉള്ളത്. കാരണം സാമുദായിക വിഷയങ്ങളും അതിനെ മറികടക്കാനുള്ള ധൈര്യവും ആത്മ വിശ്വാസ കുറവും ആയിരിക്കാം. അല്ലെങ്കിൽ ഒരിക്കൽ വിവാഹത്തിനായി മതം മാറിയവർക്ക് പഴയ മതത്തിലേക്ക് ഒരുപക്ഷെ തിരികെ ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കാം. പ്രണയിച്ച ആൾക്ക് വേണ്ടി മതം മാറിയ ചില താരങ്ങളേ നമുക്ക് പരിചയപ്പെടാം

മലയാളത്തിലെ പ്രിയപ്പെട്ട താരജോടികളായിരുന്നു പ്രിയദർശനും ലിസിയും. ഇവരുടെ പ്രണയം മൊട്ടിട്ട് അത് വിവാഹത്തിലേക്കെത്താൻ പ്രിയ ദർശന്റെ വീട്ടുകാർ മുന്നോട്ട് വയ്ച്ച ഉപാധിയായിരുന്നു ലിസി ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേരണം എന്നത്. തുടർന്ന് സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്യുന്നതിന് ആയി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി ചെയ്തത്. പ്രിയനെ വിവാഹം ചെയ്യുന്നതിനായി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഇവിടെയും ചോദ്യം ഉണ്ട്.

പ്രണയത്തിന്റെ പേരിൽ പ്രിയദർശന് വേണ്ടി ജനിച്ച മതവും വീടും ബന്ധുക്കളേയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയ ആളാണ് ലിസി. സ്വന്തം മാതാപിതാക്കളേ വരെ ഉപേക്ഷിക്കാൻ തയ്യാറായ ഒരു പെൺകുട്ടിക്ക് വേണ്ടി പ്രിയദർശൻ ലിസിയെ ആ ഘട്ടത്തിൽ അവരുടെ മതത്തിൽ തുടരാൻ പോലും അനുവദിക്കാതെ ആഘാതത്തിൽ നിന്നും കടുത്ത ആഘാതമായി മതം കൂടി മാറണം എന്ന ഉപാധി വയ്ക്കുകയാണ് ചെയ്തത്. അതായത് പ്രിയദർശനു ലിസിയേക്കാൾ പ്രിയം തന്റെ മതം ആണ് എന്ന് ലിസി തന്റെ പ്രണയ ലഹരിയിൽ മനസിലാക്കിയില്ല,.

ഇനി മറ്റൊരു താരത്തിലേക്ക വരാം.മലയാളത്തിൽ നിന്നും തമിഴിൽ എത്തി തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി മാറിയ താരം ആണ് നയൻതാര. വെള്ളിത്തിരയിൽ എത്തുന്നത് മുന്നേ തന്നെ ഡയാന മറിയം കുര്യൻ എന്നായിരുന്നു നയൻതാരയുടെ പേര്. നടനും സംവിധായകനും ഡാൻസ് കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയിട്ടുള്ള പ്രഭുദേവയെ വിവാഹം കഴിക്കാൻ ആണ് നയൻസ് ഹിന്ദു മതം സ്വീകരിച്ചത്. തുടർന്ന് നയൻതാര തന്റെ സിനിമയത്തിലെ പേര് നയൻസ് എന്ന് മാറ്റി. പിന്നീട് പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞു എങ്കിൽ കൂടിയും ഇന്നും നയൻസ് ഹിന്ദു മതത്തിൽ തന്നെ തുടരുകയാണ്.

് മേൽ പറഞ്ഞ സൂപ്പർ സെലിബ്രേറ്റികളുടെ കാര്യത്തിലും പ്രണയിച്ച ആണുങ്ങൾ മതം മാറുന്നില്ല. അല്ലെങ്കിൽ സ്ത്രീകളോട് മതം മാറാതെ തന്നെ വിവാഹം ചെയ്യാമെന്നും കൂടെ താമസിക്കാം എന്നും പറയുന്നില്ല. മതം മാറാതെ കല്യാണമോ കുടുംബത്തിൽ കയറ്റുകയോ ഇല്ല എന്നു തന്നെ സിനിമയിലെ ആൺ മേല്‌ക്കൊയ്മ പറഞ്ഞുറപ്പിക്കുകയാണ്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിലേക്ക് കടന്നു വന്ന താരം ആണ് ജോമോൾ .പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിൽ തന്നെയാണ് ജോമോളിന്റെയും സ്ഥാനം. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്യുന്നതിന് വേണ്ടി വീട് വിട്ട് ഇറങ്ങിയ താരം ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു.

മതവും കുടുംബവും അടിയറവ് വയ്ക്കുന്നത് സിനിമയിൽ സ്ത്രീകളാണ്. വളർന്നു വരുന്നവരും, പ്രണയിക്കുന്നവരുമായ പെൺകുട്ടികൾക്ക് ഈ വിവരണം ഉപകാരപ്പെടും. നിങ്ങൾ സ്‌നേഹിക്കുന്നവർക്ക് വേണ്ടി നിങ്ങളുടെ മാത്രം എല്ലാം ഉപേക്ഷിക്കണം എന്നു പറയുന്നവരെ പുറം കാലുകൊണ്ട് മാറ്റി നിർത്തണം.കാരണം അങ്ങിനെ ഉപേക്ഷിച്ച് ചെന്നാൽ എല്ലാം ഉപേക്ഷിക്കുന്നവർ പിന്നിയത് ഒറ്റക്കാവും എന്നതുകൂടി മനസിൽ വയ്ക്കണം