play-sharp-fill
സിനിമകൾ കാഴ്ചക്കാരന് വേണ്ടിയാകണം: റോഷൻ ആൻഡ്രൂസ് ; ആത്മ ചലച്ചിത്ര മേള ആവേശമായി

സിനിമകൾ കാഴ്ചക്കാരന് വേണ്ടിയാകണം: റോഷൻ ആൻഡ്രൂസ് ; ആത്മ ചലച്ചിത്ര മേള ആവേശമായി

സ്വന്തം ലേഖകൻ

കോട്ടയം: സിനിമകൾ കാഴ്ചക്കാരന് വേണ്ടിയാകണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ആറാമത് ആത്മ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കോട്ടയം അനശ്വര തീയറ്ററിൽ ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇന്ററാക്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഓരോ സിനിമയും പ്രേക്ഷകന്റെ കാഴ്ചപ്പാടിൽ നിന്ന് എടുക്കാനാണ് ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ ഓരോ സിനിമയ്ക്കും പ്രേക്ഷകന്റെ അംഗീകാരമാണ് പ്രതീക്ഷിക്കുന്നതും. എന്റെ എല്ലാ സിനിമകളും എന്റെ മക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ നല്ലതായാലും മോശമായാലും എന്റെ മാത്രം ഉത്തരവാദിത്വമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു ഇന്ററാക്ഷനിൽ പങ്കെടുത്തു. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്‌സിലെ അജി കെ നാരായണൻ മോഡറേറ്ററായി പങ്കെടുത്തു.

ഇന്നലെ ചലച്ചിത്ര മേളയിൽ ബെൽജിയം ചിത്രം യങ്ങ് അഹമ്മദ് , ഇന്ത്യൻ ചിത്രം ആനി മാനി , മലയാള ചിത്രം പനി , കൊറിയൻ ചിത്രം ഡോർ ലോക്ക് , ഫ്രഞ്ച് ചിത്രം അഡൾട്ട് ഇൻ റും എന്നിവ പ്രദർശിപ്പിച്ചു. ഞായറാഴ്ച അഞ്ചു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 4.30 ന് ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇന്ററാക്ഷനിൽ മലയാള ചലച്ചിത്രം ബിരിയാണിയുടെ അണിയറ പ്രവർത്തകർ പങ്കെടുക്കും.

ഹർത്താലിലും
പ്രദർശനം നടക്കും

വിവിധ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നും ചലച്ചിത്ര പ്രദർശനം നടക്കുമെന്ന് ആത്മ ഭാരവാഹികൾ അറിയിച്ചു. ഹർത്താലിന്റെ പശ്ചാത്തലത്തിൽ പ്രദർശനം മാറ്റി വയ്ക്കില്ല. സാഹചര്യം ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ ഭാരവാഹികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ചത്തെ സിനിമ

രാവിലെ – 10.00
മൈ ന്യൂഡിറ്റി മീൻസ് നത്തിംങ്ങ്
ഫ്രാൻസ്

ഉച്ചയ്ക്ക് 11.45
ഇറ്റ് മസ്റ്റ് ബി ഹെവൻ
ഫ്രാൻസ്

ഉച്ചയ്ക്ക് 02.30
ഫ്ളേവേഴ്സ് ഓഫ് ഫ്ളഷ് – ബിരിയാണി
ഇന്ത്യ

വൈകിട്ട് 6.00
പാപ്പിച്ച
ഫ്രാൻസ് ,അൽജീരിയ

രാത്രി 8.00
ബേർണിംങ്ങ്
കൊറിയ , ജപ്പാൻ