
സിനിമാ ഡെസ്ക്
കോട്ടയം: സിനിമ സൂപ്പർഹിറ്റാക്കാൻ തീയറ്ററുകളിൽ നിന്നും തീയറ്ററുകളിലേയ്ക്ക് ഓടി നടന്ന ഫിലിം റെപ്രസെന്റിറ്റീവുമാർക്ക് സുരേഷ് ഗോപി അടക്കമുള്ളവരുടെ സഹായം..! കൊറോണക്കാലത്ത് ഫിലിം റെപ്രസെന്റിറ്റീവുമാരുടെ ദുരിത കഥ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് ഇപ്പോൾ സുരേഷ് ഗോപി അടക്കമുള്ള താരങ്ങൾ ഫിലിം റെപ്രസെന്റിറ്റീവുമാരെ സഹായിക്കാൻ രംഗത്ത് എത്തിയിരിക്കുന്നത്.
ആയിരത്തോളം വരുന്ന ഫിലിം റെപ്രസെന്റിറ്റീവുമാരിൽ ഒരാൾക്ക് അയ്യായിരം രൂപ വീതം ധനസഹായം നൽകുന്നതിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. സുരേഷ് ഗോപിയെ കൂടാതെ നിരവധി താരങ്ങളാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്തകണ്ട് ഫിലിം റെപ്രസെന്റിറ്റീവുമാരെ സഹായിക്കാൻ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ആയിരത്തോളം വരുന്ന ഫിലിം റെപ്രസെന്റിറ്റീവുമാർ ഒരു മാസത്തോളമായി ദുരിതത്തിലാണ് എന്നു ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ വാർത്ത നൽകിയിരുന്നു. പ്രതിദിനം നാനൂറ് രൂപ മാത്രം ശമ്പളം ലഭിക്കുന്ന ഇവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. ഇതിനിടെയാണ് ലോക്ക് ഡൗൺ കൂടി എത്തിയത്. ഇത് സിനിമാ വ്യവസായത്തെ ആകെ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് ഇവരെ പോലെയുള്ള ദിവസ വേതനക്കാർ ദുരിതത്തിലായി മാറിയത്.
തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത കണ്ടതിനെ തുടർന്നു സുരേഷ് ഗോപി, സിനിമാ താരം കീർത്തി സുരേഷ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് എന്നിവർ മൂന്നു പേരും ചേർന്ന് ഒരു റെപ്രസെന്റിറ്റീവിന് അയ്യായിരം രൂപ വീതം വച്ചു നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ സാധാരണക്കാരായ ഫിലിം ഡിസ്ട്രിബ്യൂട്ടർമാരുടെ ജീവിതത്തിൽ വെളിച്ചം വീശിയിരിക്കുന്നത്. കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും സജി നന്ത്യാട്ട് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.