
സ്വന്തം ലേഖകൻ
ആസാം:സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.
ഗുവാഹത്തിയിലെ സിനിമാ ഹാള്‍ അധികൃതരോടാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. സംഭവം നടക്കുന്നത് 2018ലാണ്. രാത്രി 9 മണിക്കുള്ള ഷോയ്ക്കാണ് ഇവര്‍ തിയറ്ററിലെത്തിയത്. കുടുംബത്തോടൊപ്പമിരുന്ന് സിനിമ ആസ്വദിക്കുന്നതിനിടെ ഇവരുടെ കാലില്‍ എലി കടിക്കുകയായിരുന്നു. സംഭവമറിഞ്ഞ തിയറ്റര്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂശ പോലും നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
60000 രൂപയാണ് അധികൃതര്‍ 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നനല്‍കണം. ഇവര്‍ക്കുണ്ടായ മാനസിക പിഡനത്തിന് 40,000 രൂപയും വേദനക്കും കഷ്ടപ്പാടിനും 20,000 രൂപയുമാണ് നല്‍കേണ്ടത്. കാംരൂപ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഭംഗഡിലെ ഗലേരിയ സിനിമ അധികൃതരോട് സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. മെഡിക്കല്‍ ബില്ലിനായി 2,282 രൂപയും ചെലവിനായി 5,000 രൂപയും വേറെ നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.



