play-sharp-fill
സി.ഐയുടെ ഭാര്യയെ ആക്രമിച്ച പ്രതികൾ രക്ഷപെടാൻ കള്ളക്കേസൊരുക്കുന്നു: സി.ഐയെ കുടുക്കാൻ കള്ളക്കേസും വ്യാജ പരാതിയും; പ്രതികൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലുകൾ; ഗുണ്ടാ മണൽ മണ്ണ് മാഫിയ ബന്ധവും

സി.ഐയുടെ ഭാര്യയെ ആക്രമിച്ച പ്രതികൾ രക്ഷപെടാൻ കള്ളക്കേസൊരുക്കുന്നു: സി.ഐയെ കുടുക്കാൻ കള്ളക്കേസും വ്യാജ പരാതിയും; പ്രതികൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലുകൾ; ഗുണ്ടാ മണൽ മണ്ണ് മാഫിയ ബന്ധവും

തേർഡ് ഐ ബ്യൂറോ

കോട്ടയം: വൈക്കത്ത് ബന്ധുവിന്റെ മരണവീട്ടിലെത്തിയ മുൻ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ ഭാര്യയെയാണ് കഴിഞ്ഞ ദിവസം മരണാനന്തരചടങ്ങുകൾ നടന്ന വീട്ടിൽ വച്ച് ക്രിമിനലുകൾ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.


ഇതിനിടെയാണ് എം.ജെ അരുണിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമങ്ങളുമായി പ്രതികളും സംഘവും രംഗത്ത് എത്തിയിരിക്കുന്നത്. സംഭവം നടന്ന ദിവസം ഭാര്യ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് സി.ഐ എം.ജെ അരുൺ സ്ഥലത്ത് എത്തിയിരുന്നു. ഈ സമയത്ത് ഇദ്ദേഹം ആക്രമിച്ചതായാണ് വ്യാജ പരാതി ഉയർത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ഉദ്യോഗസ്ഥനായ  അരുണിനെ കേസിൽ കുടുക്കി പ്രതികൾക്കെതിരെയുള്ള കേസ് ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കേസിലെ പ്രതികൾ നിരവധി ഗുണ്ടാ മാഫിയ സംഘങ്ങളുമായും, മണ്ണ് കടത്ത് മാഫിയയുമായി അടക്കം ബന്ധമുള്ളവരാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ക്രിമിനൽ ബന്ധമുള്ളവരാണ് സി.ഐയ്‌ക്കെതിരെ വ്യാജ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

സി.ഐയുടെ ഭാര്യയെ മാരകായുധങ്ങൾ അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു പ്രതികൾ. കേസിൽ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ പ്രതികൾ സി.ഐയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.