സംസ്ഥാനത്തെ പൊലീസിനെതിരെ തയാറാക്കിയ സി.ഐജി റിപ്പോർട്ടിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സിഎജി റിപ്പോർട്ടനേക്കുറിച്ച് നിലവിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംഎൽഎ പി.ടി.തോമസും വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മറുപടി .

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണ് എന്ന് തെളിയിക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ എന്ന് ചെന്നിത്തലയും തോമസും ആവർത്തിപ്പോൾ സാാരണഗതിയിൽ സിഎജി റിപ്പോർട്ട് എങ്ങിനെയാണോ പരിഗണിക്കുക അതു പ്രകാരം നടപടിയുണ്ടാകുമന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിൽ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group