കൊച്ചി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു; മൂവാറ്റുപുഴ സ്വദേശി സിയാൽ സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ബാഗിലെ രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ബുധനാഴ്ച വൈകീട്ട് സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. സിയാൽ സെക്യുരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്.

ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് മൂല്യം. സിയാൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കറൻസി കടത്ത് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസിനെ അറിയിച്ചു. തുടർനടപടികൾക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ബാഗിന്റെ രണ്ട് അറകളിൽ ഒന്നാണ് തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group