ട്രാഫിക് കുരുക്കില്‍ പെട്ടത് ചൊടിപ്പിച്ചു; ട്രാഫിക് പൊലീസിന് നേര്‍ക്ക് സിഐയുടെ തെറിയഭിഷേകം; പരാതിയെ തുടർന്ന് ഇരുവരോടും സ്റ്റേഷനിലെത്താൻ നിര്‍ദേശിച്ച് ഡിവൈഎസ്പി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ തെറിയഭിഷേകവും ശകാരവും നടത്തി കാറില്‍ എത്തിയ സിഐ.
വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ അശോകന് നേരെയാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സിഐ യഹിയ ചീത്ത വിളിച്ചത്. ആറ്റിങ്ങല്‍ കോടതിയില്‍ പോയി തിരികെ വരുന്നവഴി വെഞ്ഞാറമൂട് എത്തിയപ്പോള്‍ ട്രാഫിക് കുരുക്കില്‍ പെട്ടതാണ് സി ഐയെ ചൊടിപ്പിച്ചത്.
പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ വെഞ്ഞാറമൂട് പോലീസില്‍ റിപ്പോർട്ട് നല്‍കി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ ജി ഡി യില്‍ പരാതി രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെഞ്ഞാറമൂട് സിഐ ആറ്റിങ്ങല്‍ ഡിവൈഎസ്പിയെ വിവരം അറിയിച്ചതിനെ തുടർന്ന് നാളെ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാൻ ഡിവൈഎസ്പി ഇരുവർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സി ഐ യഹിയയും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.