video
play-sharp-fill
യുവാവിനെതിരെ വ്യാജമായി വധശ്രമക്കേസ് എടുത്തു: പ്രതിയുടെ വയോധികനായ ഭാര്യാ പിതാവിനെ മണിക്കൂറുകളോളം സ്‌റ്റേഷനിൽ പിടിച്ചിരുത്തി; പ്രതിയെ കിട്ടാതെ വന്നതോടെ ഗർഭിണിയായ ഭാര്യയെ വീട്ടിലെത്തി അപമാനിച്ചു; അഞ്ചു മാസം മുൻപ് നടന്ന കേസിൽ ഒടുവിൽ എരുമേലി എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ

യുവാവിനെതിരെ വ്യാജമായി വധശ്രമക്കേസ് എടുത്തു: പ്രതിയുടെ വയോധികനായ ഭാര്യാ പിതാവിനെ മണിക്കൂറുകളോളം സ്‌റ്റേഷനിൽ പിടിച്ചിരുത്തി; പ്രതിയെ കിട്ടാതെ വന്നതോടെ ഗർഭിണിയായ ഭാര്യയെ വീട്ടിലെത്തി അപമാനിച്ചു; അഞ്ചു മാസം മുൻപ് നടന്ന കേസിൽ ഒടുവിൽ എരുമേലി എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ

ക്രൈം ഡെസ്‌ക്

എരുമേലി: ശബരിമല സീസണിൽ എരുമേലിയിൽ താല്കാലിക കടകൾ നടത്തുന്ന കടയുടമയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമക്കേസ് ചുമത്തിയ എരുമേലി എസ്.എച്ച്.ഒയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ.

യുവാവിന്റെ ഭാര്യാ പിതാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ദിലീപ് ഖാനെയാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം വീണ്ടും അന്വേഷിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. എരുമേലിയിൽ ശബരിമല സീസൺ സമയത്ത് താല്കാലിക കടകൾ വാടകയ്ക്ക് എടുത്തു നടത്തുന്ന കട ഉടമയായിരുന്നു പരാതിക്കാരൻ.

ഇയാളെ കടയിലെ ഡ്രൈവറായ യുവാവ് തട്ടിക്കൊണ്ടു പോയി മുക്കൂട്ടുതറ ഭാഗത്ത് വച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചതായും, കൊലപ്പെടുത്താൻ ശ്രമിച്ചതായുമായിരുന്നു പരാതി. തുടർന്ന് യുവാവിനെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

തുടർന്ന് പ്രതിയ്ക്കായി സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെ ലഭിക്കാതെ വന്നതോടെ പൊലീസ് സംഘം ഇയാളുടെ ഭാര്യാപിതാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും, മണിക്കൂറുകളോളം സ്‌റ്റേഷനിൽ പിടിച്ചിരുത്തുകയും ചെയ്തു. പ്രതിയുടെ ഭാര്യ ഗർഭിണിയായിരുന്നു.

ഇവരെ മാവേലിക്കരയിലെ വീട്ടിൽ എത്തി അപമാനിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പ്രതിയുടെ ഭാര്യാപിതാവും ഭാര്യയും ചേർന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്ന് സി.ഐയിൽ നിന്നും കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റി.

തുടർന്ന് സി.ഐയ്‌ക്കെതിരെ അന്വേഷണം നടത്തിയ ശേഷം ഞായറാഴ്ച രാത്രിയിൽ ഇദ്ദേഹത്തിനെതിരെ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് വധശ്രമക്കേസ് വ്യാജമായി എടുത്തതെന്നാണ് ലഭിക്കുന്ന സൂചന.