play-sharp-fill
എന്റെ വീടുപണി നടക്കുകയാണ്: മൃതദേഹവുമായി വീട്ടിലേയ്ക്കു വരിക; പരിശോധിച്ച് ഒപ്പിട്ടു തരാം; യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ച് പരിശോധന നടത്തിയ അഞ്ചൽ സിഐ യുടെ പണി തെറിക്കും; എത്ര കിട്ടിയാലും പഠിക്കാത്ത ഉദ്യോഗസ്ഥർ സേനയ്ക്ക് നാണക്കേട്

എന്റെ വീടുപണി നടക്കുകയാണ്: മൃതദേഹവുമായി വീട്ടിലേയ്ക്കു വരിക; പരിശോധിച്ച് ഒപ്പിട്ടു തരാം; യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ച് പരിശോധന നടത്തിയ അഞ്ചൽ സിഐ യുടെ പണി തെറിക്കും; എത്ര കിട്ടിയാലും പഠിക്കാത്ത ഉദ്യോഗസ്ഥർ സേനയ്ക്ക് നാണക്കേട്

തേർഡ് ഐ ബ്യൂറോ

കൊല്ലം: വീടുപണി നടക്കുന്ന സ്ഥലത്തേയ്ക്കു മൃതദേഹം എത്തിച്ച് പരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് ഒപ്പിടുകയും ചെയ്ത സംഭവത്തിൽ അഞ്ചൽ സി.ഐ വിവാദത്തിൽ. മൃതദേഹത്തെ അപമാനിച്ചതായി ആരോപിച്ച് സിഐയ്‌ക്കെതിരെ പരാതിയുമായി മരിച്ച യുവതിയുടെ ബന്ധുക്കളും രംഗത്ത് എത്തി. ഇതോടെ സംഭവത്തിൽ സിഐ പുലിവാൽ പിടിച്ചിരിക്കുകയാണ്.


ഇടമുളയ്ക്കലിൽ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അഞ്ചൽ സി ഐ മൃതദേഹത്തോട് അനാദരവ് കാട്ടിയിരിക്കുന്നത്. സംഭവം വിവാദമായതോടെ സിഐയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ. സുധീർ സംഭവസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു .തുടർന്ന് സിഐയുടെ അസാന്നിദ്ധ്യത്തിൽ സുജിനിയുടെ ഭർത്താവ് തൂങ്ങിമരിച്ച സുനിലിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ മറ്റുള്ള പോലീസുദ്യോഗസ്ഥർ നടത്തുകയും ചെയ്തു.

എന്നാൽ പോസ്റ്റ്‌മോർട്ടത്തിനായി രേഖകളിൽ അഞ്ചൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടർ സുധീർ ഒപ്പ് ഇടേണ്ടുന്നതുകൊണ്ട് ബന്ധുക്കൾ മൃതദേഹവുമായി അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ പത്ത് മിനിറ്റോളം അഞ്ചൽ പോലീസ് സ്റ്റേഷനിൽ മൃതദേഹവുമായി നിന്നെങ്കിലും സിഐ എത്തിയില്ല.തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒപ്പിടുന്നതിനായ് കടക്കൽ ഉള്ള തന്റെ വീട് പണി നടക്കുന്ന സ്ഥലത്ത് എത്താൻ സിഐ സുനിലിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

മൃതദേഹവുമായി പതിനഞ്ച് കിലോമീറ്ററോളോം സഞ്ചരിച്ച് കടയ്ക്കലിലെ വീട് പണിനടക്കുന്ന സ്ഥലത്തു ചെന്ന് ഒപ്പ് വാങ്ങിയാണ് പോസ്റ്റ്മോർട്ടത്തിനായി യുവതിയുടെ മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് പോകാൻ കഴിഞ്ഞത്. അഞ്ചലിൽ നിന്നും ഇത്രയധികം ദൂരം മൃതദേഹവുമായി ആംബുലൻസ് ഓടി താമസിച്ചത് കൊണ്ടു മെഡിക്കൽ കോളേജിൽ എത്താൻ താമസിച്ചതിനാലാണ് പോസ്റ്റ് മോർട്ടം തൊട്ടടുത്ത ദിവസതേക്ക് മാറ്റിവെക്കേണ്ടി വന്നതെന്ന് സുജിനിയുടെ അച്ഛൻ ഷാജിയും ആംബുലൻസ് ഡ്രൈവർ സുബാഷും പറഞ്ഞു.

അഞ്ചൽ പോലീസ് സ്റ്റേഷനിലെ വിഷ്ണു എന്ന പോലീസുകാരനും ബന്ധുക്കളോടൊപ്പം ഉണ്ടായിരുന്നു. ഉത്രയുടെ കൊലപാതകത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും അഞ്ചൽ സിഐയുടെ ഭാഗത്തു നിന്നും വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ വനിതാ കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു.സിഐയുടെ നടപടിയിൽ വ്യാപക പ്രതിക്ഷേധം ഉയരുകയാണ്.