play-sharp-fill
മന്ത്രിയും സിഐയും തമ്മിലുള്ള വാക്‌പോരിനിടയാക്കിയ കേസില്‍ നടപടി: ​ഗാർഹിക പീഡനകേസിൽ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

മന്ത്രിയും സിഐയും തമ്മിലുള്ള വാക്‌പോരിനിടയാക്കിയ കേസില്‍ നടപടി: ​ഗാർഹിക പീഡനകേസിൽ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: മന്ത്രിയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും തമ്മില്‍ വാക്‌പോരിനിടയാക്കിയ കേസില്‍ അറസ്റ്റ്. പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവായ മണ്ണന്തല സ്വദേശി ചെറിയാൻ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് കരകുളം സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.

രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞദിവസം മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം പരാതി രേഖാമൂലം നല്‍കാന്‍ തയ്യാറായില്ലെന്നും, നിര്‍ബന്ധിച്ചതിന് ശേഷമാണ് മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.


കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് സ്ത്രീ പരാതിയുമായി സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് മന്ത്രി വട്ടപ്പാറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗിരിലാലിനെ വിളിക്കുന്നത്. ന്യായം നോക്കി ചെയ്യാമെന്ന് സിഐ മറുപടി പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയും സിഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, സിഐയെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് കരകുളം സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് നിലവിൽ കേസ്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലെന്നും പൊലീസ് അറിയിച്ചു.

പരാതി അന്വേഷിക്കാൻ വിളിച്ച മന്ത്രി ജി.ആർ അനിലിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വട്ടപ്പാറ സി ഐക്കെതിരെ നടപടിയെടുത്തിരുന്നു. വട്ടപ്പാറയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കരകുളം സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭർത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. തുടർന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി വട്ടപ്പാറ സി ഐ ഗിരിലാലിനെ വിളിക്കുകയായിരുന്നു.

എന്നാൽ മൊഴി നൽകാനുൾപ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി വേണ്ടതു ചെയ്യാം എന്ന് പറഞ്ഞത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ആളെ താൻ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാൽ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാൻ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാം. പിന്നാലെ സിഐയെ വിജിലൻസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.