
കാസര്‍കോട് ദേവാലയത്തിലെ വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്; പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയിലാണ് അപകടമുണ്ടായത്
സ്വന്തം ലേഖിക
കാസര്‍കോട്: കാസര്‍കോട് പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം.
സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടയില്‍ എട്ട് മണിയോടെയാണ് അപകടമുണ്ടായത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ വര്‍ഷവും പള്ളിയിലെ പെരുന്നാളും പുതുവത്സര ആഘോഷവും ഒന്നിച്ചാണ് ആഘോഷിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കാരുടെ ഇടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടം സംഭവിച്ചവര്‍ക്ക് കാലിനാണ് നിസാരമായ പരിക്കേറ്റിട്ടുള്ളത്.
Third Eye News Live
0