play-sharp-fill
പള്ളിത്തർക്കം: എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം ; ഗവർണർ ഇടപെടണെമെന്ന്  യാക്കോബായ കൊല്ലം ഭദ്രാസനാധിപൻ  മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌

പള്ളിത്തർക്കം: എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം ; ഗവർണർ ഇടപെടണെമെന്ന്  യാക്കോബായ കൊല്ലം ഭദ്രാസനാധിപൻ  മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌

സ്വന്തം  ലേഖകൻ

കായംകുളം: തര്‍ക്കത്തിലിരിക്കുന്ന കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം. യാക്കോബായ ഇടവകാംഗമായ കിഴക്കേവീട്ടില്‍ മറിയാമ്മ രാജന്റെ മൃതദേഹമാണ്  ഇതുവരെ സംസ്കരിക്കാത്തത്. ഇതേ തുടർന്ന് മൃതദേഹം വീടിനു മുന്നില്‍ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
ഈ വിഷയത്തില്‍ സംസ്‌ഥാന ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നു യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ ആവശ്യപ്പെട്ടു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഭവനത്തില്‍ പ്രാര്‍ത്ഥനകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു  അദ്ദേഹം. പ്രശ്നത്തിൽ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും  ഇടപെടണമെന്നും പറഞ്ഞു.

  യാക്കോബായ വിഭാഗം ആരാധന നടത്തിവന്ന പള്ളിയില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം വാതിലുകള്‍ തകര്‍ത്തു പ്രവേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 14 മാസമായി ഈ പ്രദേശത്തു നിരോധനാജ്ഞ നിലനില്‍ക്കുകയാണ്‌. ഈ കാലയളവില്‍ മരണമടഞ്ഞ യാക്കോബായ വിഭാഗത്തിലെ നാലു വിശ്വാസികളുടെയും മൃതദേഹം യാക്കോബായ വൈദികര്‍ പ്രാര്‍ത്ഥന നടത്തിയശേഷം സെമിത്തേരിയില്‍ സംസ്‌കരിക്കുകയായിരുന്നു പതിവ്‌. മൃതദേഹം സംസ്‌കരിക്കാനാകാതെ 11 ദിവസം വരെ സൂക്ഷിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്‌. മറിയാമ്മ രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ആലപ്പുഴ ജില്ലാ കലക്‌ടര്‍ ഉത്തരവ്‌ നല്‍കിയെങ്കിലും അവസാന നിമിഷം പോലീസും റവന്യൂ അധികാരികളും ചേര്‍ന്നു തടയുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ്‌ ബന്ധുമിത്രാദികളും മക്കളും ഇടവകാംഗങ്ങളും ചേര്‍ന്നു മൃതദേഹം തിരികെ കൊണ്ടുപോയി പ്രത്യേക പേടകത്തില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്‌.

മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഭവനത്തിലേക്കു വിവിധ ഇടവകകളില്‍നിന്നു വൈദികരും വിശ്വാസികളുമെത്തി പ്രാര്‍ത്ഥന നടത്തിവരികയാണ്‌.