Spread the love

വൈക്കം:കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ ചുമട്ട് തൊഴിലാളിയെ വേമ്പനാട്ട് കായലിൽ മരിച്ച നിലയിയിൽ കണ്ടെത്തി.വൈക്കം കോവിലകത്തുംകടവ്

video
play-sharp-fill

കോലോത്ത് കെ.വി.സജീവി(52)നെയാണ് മത്സ്യമാർക്കറ്റിന് തെക്കുഭാഗത്ത് കായലിൽ ഇന്നലെ രാത്രി 8.45 ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കായലിൽ രാവിലെ ചൂണ്ടയിടാൻപോയ സജീവ് ഏറെ വൈകിയിട്ടും തിരിച്ചു വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായലിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ടുമക്കളുമുണ്ട്.
ഫോട്ടോ: കെ.വി. സജീവ്