വള്ളം കളി പരിശീലനതുഴച്ചിലിനിടെ അപകടം: അട്ടിമറിയെന്ന് സൂചന; ബോട്ട് ചുണ്ടന് കുറുകെയിട്ടതിന് പിന്നിൽ ഗൂഡാലോചന

വള്ളം കളി പരിശീലനതുഴച്ചിലിനിടെ അപകടം: അട്ടിമറിയെന്ന് സൂചന; ബോട്ട് ചുണ്ടന് കുറുകെയിട്ടതിന് പിന്നിൽ ഗൂഡാലോചന

സ്വന്തം ലേഖകൻ

കുമരകം: കുമരകം മുത്തേരി മടയിൽ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തിനിടെ ശ്രീവിനായകൻ വള്ളം ശിക്കാരവള്ളത്തിലിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സൂചന. നെഹ്റു ട്രോഫിക്കായി ലക്ഷങ്ങൾ പൊടിച്ച് പരിശീലന തുഴച്ചിൽ നടത്തുന്ന കുമരകത്തെ വമ്പൻ ക്ലബുകൾക്ക് വെല്ലുവിളി ഉയർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തുഴച്ചിൽക്കാർ രൂപീകരിച്ച ക്ലബാണ് നവധാര ബോട്ട് ക്ലബ് കുമരകം. പരിശീലനത്തുഴച്ചിലിൽ ഇവർ മികച്ച സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രാക്കിൽ ബോട്ടിട്ട് ചുണ്ടനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. അപകടത്തിൽ ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഒടിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലര മണിക്കാണ് സംഭവം. കുമരകം നവധാര ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റ ശ്രീ വിനായകൻ ചുണ്ടൻ വള്ളം ,  പരിശീലനം കാണാനെത്തിയ ശിക്കാര വള്ളവുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല. അതേ സമയം ചുണ്ടന്റ് പിച്ചളയിൽ നിർമ്മിച്ച ചുണ്ട് പലക തുളച്ച് ബോട്ടിന്റെ ഉള്ളിലേക്ക് കയറി , ശിക്കാര ബോട്ടിന് കേടുപാട് സംഭവിക്കുകയും ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഒടിയുകയും ചെയ്തു.

പരിശീന ട്രാക്കിലൂടെ ഫിനിഷിംഗ് പോയൻറിലേക്ക് അതിവേഗതയിൽ ചുണ്ടൻ വള്ളം കടന്ന് വന്ന സമയത്ത് മുത്തേരിമട തോടിന്റെ പടിഞ്ഞാറെ കരയിൽ നിന്നും കിഴക്കേ കരയിലേക്ക് ശിക്കാരവള്ളം തോട് മുറിച്ച് കടന്നതാണ് അപ്രതീക്ഷിത അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഈ വള്ളത്തിൽ പ്രദേശത്തെ സി പി എം പ്രവർത്തകരാണ് ഉണ്ടായിരുന്നത്. ഇതാണ് വൻകിട ബോട്ടുകൾക്കു വേണ്ടിയുള്ള അട്ടിമറി യാ ണ് സംഭവത്തിന് പിന്നിലെന്ന സൂചന ലഭിച്ചത്. നവധാരയെയും ശ്രീവിനായകനെയും നെഹ്റു ട്രോഫിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു അപകടത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ നവധാര ബോട്ട് ക്ലബ് പരാതി നൽകിയേക്കും.