റെയില്‍വെ ക്രിസ്മസ് അവധിക്കാല സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 20ന് കേരളത്തില്‍ നിന്ന്; 11 ദിവസം നീളുന്ന യാത്രയില്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും

Spread the love

തിരുവനന്തപുരം: റെയില്‍വെയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 20ന് കേരളത്തില്‍ നിന്ന് പുറപ്പെടും.

video
play-sharp-fill

ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താഎല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗുര്‍ ദര്‍ഗ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ലീപ്പര്‍ ക്ലാസിന് 26,800 രൂപയും തേര്‍ഡ് എസിക്ക് 37,550 രൂപയും സെക്കന്‍ഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂട്ടായ ബുക്കിംഗിനു പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tourtimes.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.