ക്രിസ്മസ് ആഘോഷിക്കാൻ കാമുകനൊപ്പം ഇറങ്ങിയ യുവതി ഫിറ്റായി നടുറോഡിൽ: കൊല്ലം സ്വദേശി വീട് വിട്ടത് ഭർത്താവിനെയും കുട്ടികളേയും ഉപേക്ഷിച്ച് ; പുലിവാൽ പിടിച്ച് പൊലീസ്

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട: ഭർത്താവിനെയും മൂന്നു മക്കളെയും വീട്ടിലാക്കി സുഹൃത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പോയ യുവതി പൊലീസ് പിടിയിൽ.കൊല്ലം സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ഇന്നലെ രാത്രി ഏഴരയോടെ എസ്പി ഓഫീസിന് മുന്നിൽ വാഹനങ്ങൾക്ക് വട്ടം ചാടിയത്.

വഴിയാത്രക്കാർ പൊലീസിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് പിങ്ക് പട്രോൾ സംഘം സ്ഥലത്തെത്തിയുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. യുവതി നേരെ നിൽക്കാൻ കഴിയാത്ത വണ്ണം മദ്യലഹരിയിലായിരുന്നു. സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നതിന് പിന്നാലെ ഇവരെ വനിതാ സെല്ലിന് കൈമാറി. അവിടേക്ക് പ്രവേശിച്ച് കഴിഞ്ഞപ്പോൾ വെറും നിലത്ത് കിടക്കുകയും പിച്ചും പേയും പറയുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞിരുന്നത്. വില കൂടിയ മൊബൈൽ ഫോണാണ് യുവതിയുടെ കൈവശം ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലേക്ക് തുരുതുരാ കോളുകളും വന്നു കൊണ്ടിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യലഹരിയിലാണെന്ന് തെളിഞ്ഞു. കാലുറപ്പിച്ച് നിൽക്കാൻ കഴിയാതെ വന്നതു കൊണ്ടാണ് വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടിയത്. അൽപ്പം വെളിവു വന്നപ്പോൾ യുവതി ഉണ്ടായ സംഭവമെല്ലാം പറഞ്ഞു. ഭർത്താവിനോട് പിണങ്ങി മൂന്നു മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം നാടു ചുറ്റാൻ ഇറങ്ങിയതാണ്. കൊല്ലം സ്വദേശി സുധീറിന്റെ പെട്ടിഓട്ടോയിലായിരുന്നു വിനോദ സഞ്ചാരം.

വരുന്ന വഴി അയാൾ ബിയർ വാങ്ങി നൽകി. രണ്ടുപേരും നന്നായി മദ്യപിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ പെട്ടി ഓട്ടോയിൽ വച്ച് ഇരുവരും തമ്മിൽ തർക്കമായി. സുധീർ ഇടയ്ക്ക് യുവതിയെ മർദിച്ചുവെന്നും യുവതി പറയുന്നു.

പത്തനംതിട്ട എസ്പി ഓഫീസിന് സമീപം വച്ചാണ് സുധീർ യുവതിയെ ഓട്ടോയിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയത്. അതിന് ശേഷം അയാൾ വണ്ടി വിട്ടു പോവുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന യുവതി വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.

തുടർന്ന് പൊലീസ് യുവതിയുടെ ഭർത്താവിനെ വിളിച്ച് വിവരം അറിയിച്ചു. രാത്രി വൈകി ഭർത്താവും യുവതിയുടെ അനിയത്തിയും കൂടി എത്തി ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭർത്താവും അനിയത്തിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അതിൽ പ്രതിഷേധിച്ചാണ് നാടു വിട്ടതെന്നുമായിരുന്നു യുവതിയുടെ മൊഴി. കേസ് വേണ്ടെന്ന ഭർത്താവിന്റെ അഭ്യർത്ഥന പൊലീസ് മാനിച്ചു യുവതിയെ വിട്ടയയ്ക്കുകയും ചെയ്തു.