ആ ഭാഗ്യ നമ്പർ ഇതാണ്..! ക്രിസ്മസ് ബമ്പർ അടിച്ചത് വയനാട്ടിൽ; ആ നമ്പർ ഇവിടെ കാണാം

ആ ഭാഗ്യ നമ്പർ ഇതാണ്..! ക്രിസ്മസ് ബമ്പർ അടിച്ചത് വയനാട്ടിൽ; ആ നമ്പർ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്. പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റിന്റെ ഭാഗ്യശാലിയെ പക്ഷെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വയനാട്ടിൽ വിറ്റ ST 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 12 കോടി രൂപ ഒന്നാം സമ്മാനവും നിരവധി രണ്ടാം സമ്മാനവുമുള്ള ടിക്കറ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറക്കെടുത്തത്.

300 രൂപ ടിക്കറ്റ് വിലയുള്ള ടിക്കറ്റിന് നിരവധി രണ്ടാം സമ്മാനങ്ങളും ഉണ്ട്. അഞ്ചു കോടി രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. അൻപത് ലക്ഷം രൂപ വീതം പത്തു പേർക്കാണ് ഈ സമ്മാനം ലഭിക്കുന്നത്. മൂന്നാം സമ്മാനമായി പത്തു ലക്ഷം രൂപ വീതം പത്തു പേർക്കു ലഭിക്കും. നാലാം സമ്മാനം ഒരു കോടി രൂപയാണ്. അഞ്ചു ലക്ഷം രൂപ വീതം ഇരുപത് പേർക്കാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ച് അക്കത്തിന് ഒരു ലക്ഷം രൂപ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ നൂറ് അഞ്ഞൂറ് രൂപയുടെ ടിക്കറ്റുകളും ലഭിക്കും. കഴിഞ്ഞ ഓണത്തിന് സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത് ഷെയർ ഇട്ടെടുത്ത ടിക്കറ്റിനായിരുന്നു. കരുനാഗപ്പള്ളി സ്വദേശികളായ ടെക്‌സ്റ്റൈൽസ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് അന്ന് ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം ആർപ്പൂക്കരയിലെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് അൻപതു ലക്ഷം രൂപയിൽ ഒരു രണ്ടാം സമ്മാനവും ലഭിച്ചിരുന്നു.