video
play-sharp-fill

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം ; സുരക്ഷ ശക്തമാക്കി

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം ; സുരക്ഷ ശക്തമാക്കി

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം. ഇതോടെ ജയിലിൽ സുരക്ഷ ശക്തമാക്കി. ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. ഇതേതുടർന്ന് ഛോട്ടാരാജനെ പാർപ്പിച്ചിട്ടുള്ള തിഹാർ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതർ വീണ്ടും വർധിപ്പിച്ചു.

അധോലോക കുറ്റവാളിയായ ഛോട്ടാ രാജനെ സൂപ്പർ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോൺ സംഭാഷണം അന്വേഷണ ഏജൻസികൾ ചോർത്തിയിരുന്നു. ഇതേതുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡൽഹി പ്രിസൺസ് ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇതിനു പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ രാജന് നൽകുന്ന ജയിൽ ഭക്ഷണം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. കൂടാതെ ജയിലിലെ മൂന്ന് പാചകക്കാരെയും മാറ്റിയിട്ടുണ്ട്.

Tags :