video
play-sharp-fill

അധോലോക നായകൻ ഛോട്ടാ രാജന്റെ സഹോദരൻ മഹാരാഷ്ട്രയിൽ എൻഡിഎ സ്ഥാനാർത്ഥി

അധോലോക നായകൻ ഛോട്ടാ രാജന്റെ സഹോദരൻ മഹാരാഷ്ട്രയിൽ എൻഡിഎ സ്ഥാനാർത്ഥി

Spread the love

സ്വന്തം ലേഖിക

പുണെ: കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരൻ ദീപക് നികൽജെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കും. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥിയായിട്ടാണ് ദീപക് മത്സരിക്കുന്നത്. ആറ് സീറ്റികളിലാണ് എൻഡിഎ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി മൽസരിക്കുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഫൽത്താൻ മണ്ഡലത്തിൽ നിന്നാണ് നികൽജെ ജനവിധി തേടുക.

ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ്.  മുംബൈയിലാണ് അത്താവലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ദീപക് നിൽജെ നേരത്തെയും മത്സരിച്ചിട്ടുണ്ട്. മുംബൈ ചെമ്പൂർ മണ്ഡലത്തിൽ ഇയാൾ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group