video
play-sharp-fill

ചാന്നാനിക്കാട് ഓട്ടക്കാഞ്ഞിരത്തിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമെന്നു സൂചന

ചാന്നാനിക്കാട് ഓട്ടക്കാഞ്ഞിരത്തിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമെന്നു സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചാന്നാനിക്കാട് ഓട്ടക്കാഞ്ഞിരത്തിൽ ആളില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീടിനുള്ളിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇതേ വീടിന്റെ ഉടമയുടെ രണ്ടാം ഭർത്താവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ ദേവരാജു(61)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന.

രണ്ടു ദിവസമായി പ്രദേശത്തു നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉണ്ടായിരുന്നു. ഇതേ തുടർന്നു ഉച്ചയോടെ പ്രദേശവാസിയായ അഖിൽ എന്ന യുവാവ് നടത്തിയ പരിശോധനയിലാണ് ഇടിഞ്ഞു പൊളിഞ്ഞു വീണ വീടിന്റെ ബാത്ത്‌റൂമിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിട്ട് ബാത്ത് റൂമിനുള്ളിൽ അഴുകിത്തുടങ്ങിയ നിലയിരായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, മൃതദേഹം ഫോറൻസിക് പരിശോധനകൾക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.

പത്തു വർഷം മുൻപാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഇതിനു ശേഷം ഇദ്ദേഹം നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു.